നിങ്ങളുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ ഉള്ള എല്ലാവരും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കവിടി 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൌൺ സമയത്ത് നിങ്ങൾക്ക് ലഭിച്ച കറണ്ട് ബിൽ പരിശോധിക്കുക. അതിൽ കുടിശിക ഇനി അടയ്ക്കാൻ ബാക്കി ഉണ്ടെങ്കിൽ ഡിസംബർ 31 മുൻപായി അടയ്ക്കുക. ഈ തീയതി മുൻപ് മാത്രമാണ് നിങ്ങൾക്ക് പലിശ ഇല്ലാതെ കുടിശിക അടയ്ക്കാൻ സാധിക്കുന്നത്.
ലോക്ക് ഡൌൺ സമയത്ത് നിങ്ങൾക്ക് ലഭിച്ച ബില്ലിൽ കുടിശിക ബാക്കിയുണ്ടോ എന്ന് എങ്ങനെ മനസിലാക്കാനായി 1912 എന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് വിശദമായി മനസ്സിലാക്കിയാൽ മതിയാകും. വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെയും സ്വകാര്യ ആശുപത്രികളിലെയും ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജിന്റെ 25% ഇളവ് നൽകിയിരുന്നു. ബാക്കിയുള്ള തുക ഡിസംബർ 31 മുൻപായി അപേക്ഷിക്കുക.
