പോത്ത് വളർത്താൻ 150000രൂപ ധനസഹായം

കേരളം സർക്കാരിന്റെ പോത്ത് വളർത്തൽ പദ്ധതിയും അത് വഴി ലഭിക്കുന്ന ആനുകൂല്യങ്ങളും അപേക്ഷിക്കേണ്ട രീതിയും കൂടുതൽ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. 1,50,000 രൂപ ധനസഹായം ലഭിക്കുകയും അതിൽ 50,000 രൂപ സബ്‌സിഡിയായി ലഭിക്കുകയും കൂടാതെ പോത്തിനെ വളർത്തുന്നതിനുള്ള പരിശീലനം സൗജന്യമായി ലഭിക്കുകയും ചെയ്യുന്നതാണ്. 30,000 രൂപ വരെ ലാഭം കിട്ടുന്ന ഈ പോത്ത് വളർത്തൽ സംരംഭം മറ്റു ജോലി ഉള്ളവർക്കും ചെയ്യാൻ കഴിയുന്ന ഒന്ന് തന്നെയാണ്.

ഈ പദ്ധതിയുടെ നടത്തിപ്പ് 5 അപേക്ഷകർ അടങ്ങുന്ന യൂണിറ്റുകൾ ആയിട്ടാണ്. ഒരാൾക്ക് 2 പോത്തിന്കുട്ടികൾ എന്ന കണക്കിൽ ഒരു യൂണിറ്റിന് മൊത്തം 10 പോത്തിൻ കുട്ടികളെയാണ് ലഭിക്കുന്നത്. റോസ് യൂണിറ്റിന്റെ ആകെ പ്രൊജക്റ്റ് തുക 1,50,000 രൂപയാണ്. സംസ്ഥാനത്തെ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഈ പദ്ധതി വഴി സംരംഭകന് മികച്ച ലാഭം തന്നെയാകും ലഭിക്കുന്നത്.

കുടുംബശ്രീയുടെ ഈ പദ്ധതിയിൽ അംഗമാകാൻ സി.ഡിഎസ് തലത്തിൽ ജനറൽ ഓറിയന്റഷന് നൽകുന്നതാണ്. പദ്ധതിയിൽ അപേക്ഷകർ പൂർണ തൃപ്തർ ആണോ എന്നറിയാൻ വേണ്ടിയാണിത്. അതിന് ശേഷം 5 പേരുള്ള ഗ്രൂപ്പുകൾ ആക്കി പരിശീലനം നൽകുന്നതാണ്.

Leave a Reply