നമ്മൾ ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്ക് ചുറ്റും ഒരുപാട് നിർധനരായതും അതുപൊലെ മാതാപിതാക്കൾ നഷ്ടമായതുമായ കുട്ടികളെ കാണാൻ സാധിക്കും. ഒരുപക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് കൊണ്ട് മാത്രം അവർ പഠനത്തിൽ നിന്നും ദൂരേയ്ക്ക് മാറി നിക്കുന്നതായും കാണാം. ഇങ്ങനെയുള്ളവർക്ക് ഒരു കൈത്താങ്ങ് എന്നോണം കൊണ്ട് വന്ന കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ മിഷൻ മുഘേനെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് “സ്നേഹപൂർവ്വം” പദ്ധതി.
ഒന്നാം ക്ലാസ് തൊട്ട് ബിരുദം, പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന ധനസഹായ പദ്ധതിയാണ് “സ്നേഹപൂർവ്വം” പദ്ധതി. ഇതിലേക്കായി ഡിസംബർ 31 വരെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്. നമ്മുടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 12,000 വരെ ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്. മാതാവോ, പിതാവോ, അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതോ അല്ലെങ്കിൽ നിർദ്ധനരായതോ ആയ സർക്കാർ, സർക്കാർ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ഒരു ധനസഹായം ലഭിക്കുന്നത്.
2020-2021 അധ്യായനവർഷത്തെ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി ഇപ്പോൾ നിലവിൽ ഉള്ള ഉപഭോക്താക്കളും പുതിയ അപേക്ഷകരും, പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരി വഴി അപ്ലോഡ് ചെയ്യേണ്ടതാണ് . പഠിക്കുന്ന സ്ഥാനപനത്തിലെ മേലധികാരി വഴിയല്ലാതെ അപേക്ഷിക്കാൻ പാടുള്ളതല്ല. അത് പോലെ ബി പി എൽ കാർഡിൽ പെടുന്ന വിദ്യാർത്ഥികൾക്കാണ് മുൻഗണന ഉണ്ട്. എന്നാൽ എ.പി.എൽ കാർഡിൽ പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രാമ പരിധിയിൽ 20,000 രൂപയും 22,375 രൂപയുമാണ് പരമാവധി വാർഷിക വരുമാന പരിധി.
ഈ പദ്ധതി പ്രകാരം ഒന്നാം ക്ലാസ്സ് തൊട്ട് അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം 300 രൂപയും, ആറാം ക്ലാസ് തൊട്ട് പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം 500 രൂപയും, പതിനൊന്നാം തരം, പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം 750 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ ബിരുദം ,പ്രൊഫഷണൽ ബിരുദം തുടങ്ങിയവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 1000 രൂപയുമാണ് പ്രതിമാസം ലഭിക്കുന്നത്. വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിച്ച ശേഷം ഓൺലൈനായി കേരള സോഷ്യൽ സെക്ക്യൂരിറ്റി മിഷൻ എന്ന പോർട്ടിലേക്ക് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്ക് സമർപ്പിക്കാവുന്നതാണ്.
