മദ്രാസ് ഹൈക്കോടതിയിൽ നിരവധി ഒഴിവുകൾ. ഓഫീസ് അസിസ്റ്റൻറ്, സാനിറ്ററി വർക്കർ, ഗാർഡനർ, വാച്ച്മാൻ, സ്വീപ്പർ, വാട്ടർമാൻ തുടങ്ങി വിവിധ തസ്തികകളിലായി 3557 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 6, 2021 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.
ഒഴിവു വിവരങ്ങൾ :
- ഓഫീസ് അസിസ്റ്റന്റ് – 1911 ഒഴിവുകൾ.
- വാച്ച്മെൻ – 496 ഒഴിവുകൾ.
- രാത്രി വാച്ച്മെൻ – 185 ഒഴിവുകൾ.
- രാത്രി വാച്ച്മെൻ കം മസാൽച്ചി – 108 ഒഴിവുകൾ.
- സ്വീപ്പർ – 189 ഒഴിവുകൾ.
- മസാൽച്ചി – 485 ഒഴിവുകൾ.
- സാനിറ്ററി വർക്കർ – 110 ഒഴിവുകൾ.
- ഗാർഡനർ – 28 ഒഴിവുകൾ.
- കോപ്പിസ്റ്റ് അറ്റൻഡർ – 03 ഒഴിവുകൾ.
- വാട്ടർമാൻ & വാട്ടർ വുമൺ – 01
- ഓഫീസ് കം മുഴുവൻ സമയ വാച്ച്മെൻ – 01
- കാവൽക്കാരൻ കം മസാൽച്ചി – 15 ഒഴിവുകൾ.
- സ്വീപ്പർ കം ക്ലീനർ – 18 ഒഴിവുകൾ.
- സ്കാവഞ്ചർ / സ്വീപ്പർ – 07 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: ഓഫീസ് അസിസ്റ്റൻറ് & കോപ്പിയസ്റ്റ് അറ്റൻഡർ എന്നീ ഒഴിവുകളിൽ എട്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. ബാക്കിയുള്ള തസ്തികകളിൽ തമിഴ് എഴുതാനും വായിക്കാനും അറിയുന്നവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 18 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി. SC/ SC(A)/ ST/ MBC& DC/ BC/ BCM & വിധവകൾ എന്നീ വിഭാഗക്കാർക്ക് അഞ്ചുവർഷവും ഓ.ബി.സി, മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് രണ്ടുവർഷവും ആണ് പ്രായപരിധിയിൽ ലഭിക്കുന്ന പരമാവധി ഇളവ്.
ശമ്പളം : 15200 രൂപ മുതൽ 50,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
തിരഞ്ഞെടുക്കുന്ന രീതി : അപേക്ഷകരിൽ നിന്നു തിരഞ്ഞെടുക്കുന്നത് എഴുത്തുപരീക്ഷ/പ്രാക്ടിക്കൽ ടെസ്റ്റ്/ വാക്കാലുള്ള പരീക്ഷ മുഖേനയാണ്.
അപേക്ഷ ഫീസ് : BC/ BCM/ MBC & DC/ മറ്റുള്ളവർ എന്നീ വിഭാഗങ്ങൾക്ക് 500 രൂപയും SC/ ST/ വൈകല്യമുള്ളവർ, വിധവകൾ എന്നീ വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട രീതി മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പണാക്കിയ ശേഷം ‘recruitment’ എന്ന് സെക്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ‘Click Here To Apply’എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 6, 2021 ആണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | നോട്ടിഫിക്കേഷൻ |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
