വിവിധ ജില്ലകളിലെ താത്കാലിക ഒഴിവുകൾ.

ഹോസ്പിറ്റൽ അസിസ്റ്റൻറ് നഴ്സിംഗ് അസിസ്റ്റൻറ് ഗ്രേഡ്-2 :പട്ടാമ്പി, വല്ലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഹോസ്പിറ്റൽ അസിസ്റ്റൻറ്, നഴ്സിംഗ് അസിസ്റ്റൻറ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏഴാം ക്ലാസ് ജയിച്ചവർക്ക് ഹോസ്പിറ്റൽ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാം. നേഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയിച്ചവർക്കും 10 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. താല്പര്യമുള്ളവർക്ക് ‘ddvallapuzhapkd@gmail.com ‘ഈ മെയിൽ വിലാസത്തിലേക്ക് രേഖകൾ സഹിതം അപേക്ഷ നൽകാം. ഫോൺ – 04662235222.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ: തലശ്ശേരി മലബാർ കാൻസർ സെൻറർ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രൊജക്ടിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദവും പി.ജി.ഡി.സി.എ/ഡി.സി.എ / സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യം യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കും ജൂൺ 5, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസേന പരമാവധി 1,100 രൂപയാണ് ശമ്പളം .നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ലഭിക്കാത്തവർക്കും ബിഎസ്സി നേഴ്സിങ് ജി.എൻ.എം അവസാനവർഷ പരീക്ഷ എഴുതാൻ ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ഓഫീസിൽ നേരിട്ട് ഹാജരാക്കുകയോ careerdhpmna@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ അയക്കുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04933228279.

മാനനന്തവാടി ജില്ലാ ആശുപത്രിയിലെ ആര്‍ട്ട് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 2 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ് എന്നിവയുമായി ഹാജരാകണം.

പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് -2 തസ്തികയിലേക്ക് 460 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി നേടാൻ അവസരം. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 2 രാവിലെ 11 മണിക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കണം. തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും ഉളളവര്‍ക്ക് മുന്‍ഗണന. സയൻസ് വിഷയത്തിൽ പ്ലസ്ടു പാസ്സായവർക്കും ഡി.എച്ച്.ഐ.സി കോഴ്‌സ് കഴിഞ്ഞവർക്കും അവസരം. 40 വയസ്സ്. ആണ് പരമാവധി പ്രായപരിധി.

Leave a Reply