ലൈഫ് മിഷൻ സെപ്റ്റംബർ 23 വരെ നീട്ടി

താമസ യോഗ്യമായ സ്വന്തമായൊരു വീട് എന്നത് നമ്മൾ ഓരോരുത്തരുടെയും വലിയ സ്വനമാണ്. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് സ്വന്തമായി വീട് വെച്ചു നൽകുന്നു. ഇതിലേക്കായി അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടിയിരിക്കുന്നു. നമുക്ക് അറിയാം മൂന്നു ഘട്ടമായിട്ടായിരുന്നു ഭവനരഹിതർക്ക് വീട് വെച്ച് നൽകിയിരുന്നത്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാത്ത ഒരുപാട് പേര് ഭാവനരഹിതരായി നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ മനസിലാക്കി.

ഇങ്ങനെ ഭവനരഹിതരായി തുടരുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടിയാണ് വീണ്ടും പൂർണമായും ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സെപ്റ്റംബർ 23 വരെ തീയതി നീട്ടിയിരിക്കുന്നത്. രണ്ടു ലക്ഷത്തി അൻപതിനായിരം പേർക് ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടങ്ങളിൽ വീട് നിർമ്മിച്ചു നൽകിയിരുന്നു.

അത് പോലെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഉള്ള ഭൂരഹിത വിഭാഗത്തിൽ പെട്ട ആളുകൾക്കുള്ള ഭവന സമുച്ചയ ഫ്ളാറ്റുകളുടെ പണികളും നടന്നുകൊണ്ടിരിക്കുന്നു. ചില ഭവനസമുച്ചയ പദ്ധതികൾ പൂർത്തിയായി ആളുകൾക്ക് നൽകി തുടങ്ങയിട്ടുമുണ്ട്. ഇരുപത്തി അയ്യായിരം ഭവനങ്ങൾ ലൈഫ് മിഷൻ ഉപഭോക്താക്കൾക്കായി ഇനി വരുന്ന നൂറു ദിവസത്തിനുള്ളിൽ പൂർത്തീകരിച്ചു നൽകുന്നതാണ്. അർഹതയുള്ളവർ www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിൽ പോയി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Leave a Reply