സൗജന്യ കിറ്റ് വിവരങ്ങൾ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സൗജന്യ കിറ്റ് വിതരണത്തിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. APL BPL വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ കിറ്റ് നല്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സെപ്തംബര് മാസം ലഭിക്കേണ്ട സൗജന്യ കിറ്റ് എപ്പോൾ ലഭിക്കും തുടങ്ങിയ വിവരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്. സൂചനകൾ അനുസരിച്ച് സെപ്റ്റംബർ 15 ന് ശേഷം വിതരണം തുടങ്ങും എന്നാണ്.

സെപ്റ്റംബർ മാസം പകുതിയാകുമ്പോഴാണ് 8 ഇന൦ സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് വിതരണം ആരംഭിക്കുമെന്നതാണ് സൂചന. പഞ്ചസാര, വെളിച്ചെണ്ണ, ഉപ്പ്, ചെറുപയർ, കടല, സാമ്പാർ പരിപ്പ് ഗോതമ്പ് പൊടി തുടങ്ങിയ ഇനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഓണക്കിറ്റിൽ ഉൾപ്പെടുത്തിയ ചില ഇനങ്ങളുടെ ഗുണമേന്മ കുറവായതിനെ തുടർന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ കർശന നിയന്ത്രണത്തിലാകും ഈ കിറ്റ് തയ്യാറാക്കുക.

കഴിഞ്ഞ കിട്ടിലെ പപ്പടം, ശർക്കര തുടങ്ങിയ സാധനങ്ങൾ ഗുണനിലവാരമുള്ള കമ്പനിയുടെ തന്നെ ആയിരിക്കുമെന്നും ഇനിയുള്ള 4 മാസം ലഭിക്കുന്ന സൗജന്യ കിറ്റിലെ മുഴുവൻ സാധനങ്ങളും ഗുണനിലവാരം ഉള്ളതായിരിക്കുമെന്ന് ഉറപ്പ് നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ നിങ്ങളെ അറിയിക്കുന്നതായിരിക്കും.

Leave a Reply