ഒരു ബിസിനെസ്സ് ചെയ്യുന്നതിന് മുന്നേ നല്ല രീതിയിൽ ഉള്ള പ്രീ പ്ലാനിംഗ് വളരെ അനിവാര്യമായ ഒരു കാര്യമാണ്.ഇവിടെ ഇൻട്രൊഡ്യൂസ് ചെയ്യാൻ പോകുന്നത് ഒരു തരം ഫുഡ് പ്രൊഡക്ടുമായി റിലേറ്റ് ചെയ്തു വരുന്ന ഒരു പ്രോഡക്റ്റ് ആണ്. ഫുഡ് പ്രോക്ടയുമായി റിലേറ്റ് ചെയ്യുന്നത് കൊണ്ട് തന്നെ നല്ല രീതിയിലുള്ള മാർക്കറ്റിങ്ങ് വളരെ അനിവാര്യമാണ്. മാർക്കറ്റിങ് പ്ലാൻ നല്ല രീതിയിൽ വർക് ഔട്ട് ആയാൽ നല്ല രീതിയിലുള്ള ഒരു ഔട്ട്പുട്ട് തീർച്ചയായും വന്നു ചേരുന്നതാണ്.
ഇന്ന് എല്ലാവർക്ക്കും തന്നെ വളരെ പ്രിയപ്പെട്ടതും അത് പോലെ തന്നെ ആരോഗ്യപരമായും വളരെ അധികം മുൻപന്തിയിൽ നിൽക്കുന്നതുമായ ഒരു ഫുഡ് പ്രോഡക്റ്റ് ആണ് പീനട്ട് ബട്ടർ.പക്ഷെ ഒട്ടുമുക്കാൽ പ്രൊഡക്ടുകളും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നതാണെന്ന് മാത്രം. പീനട്ട് ബട്ടറിന്റെ ഉത്പാദനം കേരളത്തിൽ വളരെ കുറച്ചു മാത്രമേ നടക്കുന്നുള്ളൂ. വിപണികൾ കീഴടക്കുന്നത് കൂടുതലും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്.അത് കൊണ്ട് തന്നെ ചെറിയ രീതിയിൽ ഇൻവെസ്റ്റ് ചെയ്ത്, പ്രൊഡക്ഷൻ നടത്തി,നല്ല രീതിയിൽ മാർക്കറ്റിങ് നടത്തുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പീനട്ട് ബട്ടർ പ്രൊഡക്ഷൻ വിജയിക്കാൻ വളരെ സാധ്യത ഉണ്ട്.
ഇതിനു വേണ്ടി മുടക്കുമുതൽ ആയി ഏകദേശം 3 മുതൽ 4 ലക്ഷം രൂപ വരെ ചിലവ് വരുന്നത് കൊണ്ട് തന്നെ ഗവണ്മെന്റിന്റെ ഏതെങ്കിലും സബ്‌സിഡി സ്‌കീമിൽ ചേർന്ന് കൊണ്ട് മുന്നോട്ട് പോവാനും സാധിക്കുന്നതാണ്. പ്രൊഡക്ഷൻ സമയത്തു കൂടുതൽ ഇൻവെസ്റ്റ്മെന്റ് മാർകെറ്റിംഗിന് വേണ്ടി വിനിയോഗിക്കുകയും അത് പോലെ പ്രോക്ഷന് വേണ്ടി ലിമിറ്റഡ് ആയി ഇൻവെസ്റ്റ് ചെയ്യുന്നതും നല്ല ഒരു റിട്ടേൺ ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്നു. ഉദ്ദേശം മാസം ഒരു 1000 കിലോയുടെ ഉത്പാദനം നടത്തുകയാണെങ്കിൽ നമുക്ക് മാസം ഏകദേശം 4 മുതൽ 5 ലക്ഷം രൂപ വരെ പ്രോഫിറ്റ് നേടിയെടുക്കാൻ ഉതകുന്ന രീതിയിലുള്ള ഒരു ഉത്പാദന സംരംഭമാണ് പീനട്ട് ബട്ടർ ഉത്പാദനം. മാർക്കറ്റിംഗ് കൂടാതെ നല്ല രീതിയിൽ ആളുകളെ ആകര്ഷിപ്പിക്കുന്ന രീതിയിലുള്ള പാക്കിങ് കൂടെ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.
