നിങ്ങളുടെ വീടിന്റെ മുകൾവശം നിങ്ങൾ വെറുതെ ഇട്ടിരിക്കുകയാണോ ? എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്കുമുന്നിലിതാ 88 ശതമാനം സബ്സിഡിയോടുകൂടി സൗരനിലയം സ്ഥാപിക്കുവാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. ഇതിനായുള്ള രെജിസ്ട്രേഷൻ ഇപ്പോൾ ഓൺലൈൻ ആയി തുടങ്ങിയിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് വീട്ടിൽ വെച്ച് തന്നെയോ ഇതിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.
സൗരനിലയം സ്ഥാപിക്കുവാനായി രണ്ടു സ്കീമുകളാണ് പ്രധാനമായും ഉള്ളത്. ഒന്നാമത്തെ സ്‌കീമിൽ ഉപഭോക്താവും കെ എസ് സി ബിയും ചേർന്ന് കൊണ്ടാണ് സൗരനിലയം സ്ഥാപിക്കുന്നത്. രണ്ടാമത്തെ സ്‌കീമിൽ ഉപഭോക്താവ് സ്വയം സൗരനിലയം സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ഈ രണ്ടു സ്കീമിലും നമുക്ക് ആവശ്യമായ വൈധ്യുതി എടുത്ത് ,അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി നമുക്ക് കെ എസ് സി ബിക്ക് തന്നെ വിൽക്കാൻ സാധിക്കുന്നതാണ്.
ഇങ്ങനെ ചെയ്യുന്ന പക്ഷം നമുക്ക് ഒരു വരുമാന മാർഗം കൂടെ സ്വായത്തമാക്കാൻ സാധിക്കുന്നു. ഇതിനോടകം തന്നെ ഒരുപാട് പേര് ഈ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. രജിസ്റ്റർ ചെയ്തു കഴിഞ്ഞ ആളുകളുടെ വീടുകൾ ഡിസംബർ മാസം മുതൽ കെ എസ് സി ബി ഉദ്യോകസ്ഥർ സന്ദർശിക്കുന്നതായിരിക്കും. സന്ദർശിച്ചു നിങ്ങൾക്ക് സൗരനിലയം സ്ഥാപിക്കുവാനുള്ള ചുറ്റുപാട് ഉണ്ടെന്ന് കണ്ടെത്തിയാൽ മാർച് മാസത്തോടെ ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
