എങ്ങനെ വെറും 1500 രൂപക്കൊണ്ട് നമുക്ക് ഒരു മാസം വളരെ മികച്ചമായ വരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു ബിസ്സിനെസ്സ് ഐഡിയെ കുറിച്ചാണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്.നമ്മുടെ കേരളത്തിലും ഇന്ത്യയിലും ഒട്ടാകെ കോടികളുടെ ബിസ്സിനെസ്സ് നടക്കുന്ന ഒരു ഉൽപനമാണ് നമ്മുടെ ടെലിവിഷനുകളിൽ ഉപയോഗിക്കുന്ന റിമോട്ട് കണ്ട്രോൾ. ഈ റിമോട്ട് കൺട്രോളിന്റെ വിതരണം വളരെ മികച്ച ഒരു വരുമാന മാർഗം തന്നെയാണ്.
നമ്മുടെ ഇന്ത്യൻ മാർക്കറ്റിൽ പല തരത്തിൽ ഉള്ള പല ഉപയോഗത്തിന് വേണ്ടി ഉള്ള റിമോട്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഇത്തരത്തിൽ ടിവി, സേട്ടോപ് ബോക്സ്, ഫ്രിഡ്ജ്, എസി തുടങ്ങിയവയുടെ റിമോട്ടുകൾ ഇന്ന് മാർക്കറ്റിൽ വളരെ എളുപ്പം ലഭിക്കുന്നവായാണ്.
ഇത് പോലെ ഉള്ള റിമോട്ടുകൾ ബാംഗ്ലൂർ, ചെന്നൈ പോലെയുള്ള സ്ഥലങ്ങളിൽ വളരെ ചെറിയ വിലക്ക് വാങ്ങി നമ്മുടെ നാട്ടിൽ ഉള്ള ഇലക്ട്രോണിക്സ് കടകളിൽ വിതരണം ചെയ്യുന്നത് വളരെ മികച്ച ഒരു വരുമാന മാർഗം തന്നെയാണ്.നിങ്ങളുടെ നാട്ടിൽ വളരെ അധികം ഉപയോഗിക്കുന്ന റിമോട്ടുകൾ കണ്ടത്തി അവ ചെറിയ വിലക്ക് മുഴുവനായി വാങ്ങി വിറ്റ് നമ്മൾക്കും മാസതോറും നല്ല വരുമാനം ഉണ്ടാക്കാം.
