പോലീസ് കോൺസ്റ്റബിൾ ഒഴിവുകൾ

കേരള പോലീസ് ആർമേഡ് പോലീസ് കോൺസ്റ്റബിൾ എന്ന തസ്തികളിയിലേക്ക് 230 ഒഴിവുകളായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായ പരിധി എന്നിവയെല്ലാം ചുവടെ നൽകിട്ടുണ്ട്. ബറ്റാലിയൻ തിരുവന്തപുരം (സാപ്)33, പത്തനംതിട്ട(കാപ്III)36, ഇടുക്കി(കാപ് വി)28, എറണാകുളം(കാപ്I)31, തൃശൂർ (കാപ്II)34, മലപ്പുറം (എംഎസ്‌പി)35, കാസർഗോഡ് (കാപ്IV)33 അങ്ങനെ ആകെ 230 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്‌.

18നും 31നും അതായത് 1-1-2002 മുതൽ 2-1-1989 പ്രായത്തിന്റെ ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്‌ ടു ജയിച്ചവർക്കും തോറ്റവർക്കും ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ഇതിലേക്ക് ജോലി ലഭിക്കുവാൻ ഉള്ള കടമ്പയാണ് ശാരീരിക ശമത. 14 സെക്കന്റ്‌ ഉള്ളിൽ 100 മീറ്റർ ഓടി തീർക്കണം. ഹൈ ജമ്പ് 132.20cm ചാടി കയറണം, 457, 20cm ലോങ്ങ്‌ ജമ്പ് ചാടണം, 7264 ഗ്രാമുള്ള ഷോട്ട് പുട്ട് 609.60cm എറിഞ്ഞു വീഴ്ത്തണം. 6096cm ക്രിക്കറ്റ്‌ ബോൾ എറിയണം. 8 പുൽ അപ്പ് എടുക്കണം. 1500 മീറ്റർ 5 മിനിറ്റ് 44 സെക്കന്റ്‌ ഓടി തീർക്കണം.

കേരള പോലീസിന്റെ സ്പെഷ്യൽ എൻട്രിയാണ്. 16 നവംബർ 2020 അപേക്ഷ ആരംഭിക്കും 23 ഡിസംബർ 2020 അപേക്ഷ സമർപ്പിക്കാനുള്ള തീയതി അവസാനിക്കും. ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുള്ളൂ. 22,200 രൂപ മുതൽ 48,000 രൂപവരെയാണ് മാസ ശമ്പളം.സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതിലേക്ക് അപേക്ഷ സമർപ്പിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply