കന്നുകാലികൾക്ക് ഇൻഷുറൻസ് ചെയ്യാം

നാട്ടിൽ മൃഗ സംരക്ഷണത്തിലൂടെ വരുമാനം ഉണ്ടാക്കാൻ ഒട്ടനവധി പേർ മുന്നോട്ട് വരുന്നുണ്ട്. ഇതിനോടൊപ്പം സർക്കാർ കർഷകർക്ക് പൂർണ്ണ പിന്തുണയും നൽകുന്നുണ്ട് . കർഷകർക്ക് ഒരു സന്തോഷ വാർത്ത, മൃഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്. നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് പോളിസിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.

പശു/കാള, എരുമ, ആട്, കിടാരികൾ, വിത്തുകാളകൾ എന്നീ തരം കന്നുകാലികൾക്കാണ് ഇൻഷുർ ചെയ്യാൻ സാധിക്കുന്നത്. ഓരോ മൃഗങ്ങൾക്കും ഇൻഷുർ ചെയ്യാൻ പ്രായമുണ്ട്, അത് നോക്കാം.പശുവിന് ആണെങ്കിൽ 2 വയസ്സു മുതൽ 10 വയസ്സു വരെ, എരുമ – 3 വയസ്സു മുതൽ 12 വയസ്സു വരെ, ആട് – 6 മാസം മുതൽ 6 വയസ്സു വരെ, കിടാരികൾ – 3 മാസം മുതൽ 3 വയസ്സു വരെ എന്നിങ്ങനെയാണ് പ്രായ കണക്കുകൾ.

കന്നുകാലികൾ നാടൻ, സങ്കരയിനം, വിദേശ ഇനങ്ങൾ തുടങ്ങിയ ഇനത്തിൽ പെട്ടവ ആയിരിക്കണം. അസുഖം, അപകടം എന്നിവ കാരണമുണ്ടാകുന്ന മരണം, അംഗവൈകല്യം, കന്നുകാലിയെ വാഹനങ്ങളിൽ കൊണ്ടു പോവുമ്പോൾ ഉണ്ടാവുന്ന അപകടങ്ങൾ തുടങ്ങിയവയ്ക്കാണ് ഇൻഷുർ തുക ലഭിക്കുന്നത്. കണ്ണുകളിയെ ഇൻഷുർ ചെയ്തിട്ടുണ്ടോ എന്ന് തിരിച്ചറിയാനായി ചെവിയിൽ ടാഗ്, കന്നുകാലിയുടെ നിറം, പ്രായം. കൊമ്പിന്റെ നീളം, ഫൊട്ടോഗ്രഫ് മുതലായ അടയാളങ്ങൾ ആണ് ഉപയോഗിക്കുന്നത്. 1 വർഷം മുതൽ 3 വർഷം വരെ ഇൻഷുറൻസ് പോളിസി കാലാവധി

ഡോക്ടറുടെ സർട്ടിഫിക്കറ്റ് നോക്കി ആരോഗ്യമുള്ള കന്നുകാലികളെയാണ് ഇൻഷുർ ചെയ്യാൻ പറ്റുന്നത്.
പശുക്കൾക്കും എരുമകൾക്കും 3ശതമാനം മുതൽ 5 ശതമാനം വരെയാണ് വാർഷിക പ്രീമിയം . കിടാരികൾ ക്കാകട്ടെ ഏകദേശം മൂന്നു ശതമാനം പ്രീമിയം അടയ്ക്കേണ്ടതാണ് . ഇവിടെയും. രാശരി 3.2 ശതമാനം ആണ് ആടിന് ശ പ്രീമിയം അടയ്‌ക്കേണ്ടത് . ന്യൂ ഇന്ത്യ, ഓറിയന്റൽ, യുണൈറ്റഡ് ഇന്ത്യ, നാഷനൽ എന്നീ കമ്പനികൾ കേരളത്തിൽ ഇൻഷുർ ചെയ്യുന്നുണ്ട്. ഈയിടെയായി ഇഫ്കോ ടോകിയോ ജനറൽ ഇൻഷുറൻസ് പശു / എരുമകളെ ഇൻഷുർ ചെയ്യുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വി കസന വകുപ്പ്, നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ്, കേരള ലൈവ് സ്റ്റോക്ക് &ഡെയറി ബോർഡ് എന്നിവയും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.

Leave a Reply