കുടുംബശ്രീയിൽ ജോലി നേടാൻ അവസരം. സംസ്ഥാന ദാരിദ്ര്യ നിർമാണ മിഷൻ (കുടുംബശ്രീ ) യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാന സർക്കാർ/ അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്‌ക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക.
4 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടയേക്കാം . 42,500 രൂപ മുതൽ 87,000 രൂപ വരെയാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം, സർക്കാർ/ അർദ്ധസർക്കാർ/ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രവർത്തി പരിചയം, കമ്പ്യൂട്ടറിൽ പരിജ്ഞാനം തുടങ്ങിയതാണ് യോഗ്യത. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
യോഗ്യതയുള്ളവർ നിശ്ചിത ഫോർമാറ്റിൽ അപേക്ഷയും വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും സമർപ്പിക്കുക. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂ വഴിയുമാകും നിയമനം നടക്കുക. ബിയോഡാറ്റയോടൊപ്പം കമ്മ്യൂണിക്കേഷൻ അഡ്രസ്, ഇമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും കൊടുക്കുക. തുടർന്നുള്ള അറിയിപ്പ് ഇമെയിൽ വഴിയാകും ലഭിക്കുന്നത്.ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
അപേക്ഷിക്കേണ്ട വിലാസം : എക്സിക്യൂട്ടീവ് എഡിറ്റർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലൈൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം, 695011. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30.06.2020 വൈകുന്നേരം 4 മണി . എഴുത്ത് പരീക്ഷയും ഇന്റർവ്യൂവും 01.07.2020 തീയതിയിൽ ആകു൦ നടക്കുന്നത്.
<<< ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് >>>>
