ജൂണ്‍ 30 വരെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാൻ അവസരം

നിങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 ൽ നിന്നും ജൂൺ 30 വരെ നീട്ടിയിരിക്കുന്നു. ലോക്ക് ടൗൺ തീയതി നീട്ടിയിരുന്നു. പാൻ കാർഡ് ഇല്ലാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ ആധാർ കാർഡ് ആവശ്യമില്ല, പക്ഷെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. എങ്ങനെ ഓൺലൈനായി ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാം, ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇന്‍കംടാക്‌സ് ഇ-ഫയലിങ് പോര്‍ട്ടല്‍വഴിസാധിക്കും. 567678 അല്ലെങ്കില്‍ 56161 നമ്പറിലേയ്ക്ക് UIDPAN12digit Aadhaar>10digitPAN> എന്ന ഫോർമാറ്റിൽ എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഓഫ്‌ലൈൻ ആയി ചെയ്യാൻ എന്‍എസ്ഡിഎല്‍, യുടിഐടിഎസ്എസ്എല്‍ എന്നിവയുടെ സേവനകേന്ദ്രങ്ങള്‍ വഴി കഴിയും. ഓൺലൈനായി ചെയ്യാൻ കഴിയാത്തവർക്ക് ഇത്തരത്തിൽ ചെയ്യാവുന്നതാണ്.

സർക്കാർ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പാനും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ ഭാവിയില്‍ പാന്‍ ഉപയോഗിക്കാനാവില്ല. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ ലിങ്ക് ചെയ്യാത്തവർക്ക് കഴിയില്ല. മാത്രമല്ല 10,000 രൂപ പിഴയാണ് അസാധുവായ പാന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ലഭിക്കുന്നത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കൽ എന്‍ആര്‍ഐകള്‍ക്ക് നിര്‍ബന്ധമില്ല. ഓൺലൈനായി ലിങ്ക് ചെയ്യാനും സ്റ്റാറ്റസ് പരിശോദിക്കാനുമുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാമെന്ന് നോക്കാം.
1.ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.)
2.പാൻ നമ്പർ കൊടുക്കുക.
3.ആധാർകാർഡ് നമ്പർ കൊടുക്കുക.
4.ആധാറിലെ പോലെ പേര് എന്റർ ചെയ്യുക.
5.”Link Adhar ” എന്നതിൽ ക്ലിക്ക് ചെയ്യുക.

ഓൺലൈനായി ലിങ്ക് ചെയ്യാം ലിങ്ക്
സ്റ്റാറ്റസ് പരിശോധിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply