ഷെയർ മാർക്കെറ്റിൽ നിന്നും എങ്ങനെ വരുമാനം ലഭിക്കും

എങ്ങനെയൊക്കെ ഷെയർ മാർക്കറ്റിൽ നിന്നും വരുമാനം ഉണ്ടാക്കാം. തുടക്കാർക്കാർ ചെയ്യുന്നത് ഷെയർ വാങ്ങുകയും ഷെയർ വില കൂടുമ്പോൾ അത് വിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു ക്യാപിറ്റൽ ഗൈനിലൂടെ ആണ് വരുമാനം കണ്ടെത്തുന്നത്. ഇത് കൂടാതെ മറ്റ് പല രീതികളിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതാണ് ഇവിടെ വിവരിക്കുന്നത്. തുടക്കക്കാർക്ക് വളരെ ഉപകാരപ്പെടുന്ന ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക. ക്യാപിറ്റൽ ഗൈൻ. ഡിവിഡന്റ് ഇൻകം എന്നേ 2 താരങ്ങളായി വരുമാനത്തെ തിരിക്കാം.

ഷെയർ വാങ്ങി വിൽക്കുമ്പോൾ ഉണ്ടാകുന്ന ലാഭത്തിനെയാണ് ക്യാപിറ്റൽ ഗൈൻ എന്ന് പറയുന്നത്. അധികം ആളുകളും ഷെയർ മാർക്കറ്റിൽ നിന്നും വരുമാനം കണ്ടെത്തുന്നത് ഈ രീതിയിലാണ്. ആരൊക്കെയാണ് ക്യാപിറ്റൽ ഗൈൻ വഴി വരുമാനം ഉണ്ടാക്കുന്നതെന്ന് നോക്കാം. ഡേ ട്രേഡേഴ്സ്- അതായത് ഒരു ദിവസം തന്നെ എല്ലാ സെറ്റിൽമെന്റ് ചെയ്യുന്നർ, സ്വിങ് ട്രേഡേഴ്സ് – ഓഹരികളോ കോൺട്രാക്ടുകളോ വാങ്ങി കുറച്ചു നാൾ കൈവശം വെക്കുന്നവർ, ഇൻവെസ്റ്റർസ്- ഒരു ദീർഘ കാല ഇൻവെസ്റ്റ് ചെയ്യുന്നവർ ഒക്കെയാണ് ക്യാപിറ്റൽ ഗൈൻ വഴി വരുമാനം ഉണ്ടാക്കുന്നത്.

ഡിവിഡന്റ് ഇൻകം എന്നാൽ ഷെയർ മാർക്കറ്റ് കമ്പനികൾ അവരുടെ ലാഭത്തിന്റെ ഒരു വിഹിതം ഇൻവെസ്റ്റേഴ്സിന് വീതിച്ച് കൊടുക്കുന്നതാണ്. ഒരു റെഗുലർ ഇൻകം ആവശ്യമുള്ളവർക്ക് ഈ രീതിയിൽ ഷെയർ മാർക്കെറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നതാകും നല്ലത്. കയ്യിലുള്ള വലിയൊരു തുക ഡിവിഡന്റ് പേ ചെയ്യുന്ന കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുന്നു. വർഷത്തിൽ ഒരിക്കലോ 4 തവണകളോ ഒക്കെ ആയിട്ട് വരുമാനം ലഭിക്കാൻ ആഗ്രഹമുള്ളവരാണ് ഈ രീതിയിൽ നിക്ഷേപിക്കുന്നത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനാസ്സിലാക്കം.

Leave a Reply