കേരളത്തിലെ സ്ത്രീകൾക്ക് 6000 രൂപ സഹായം

നമ്മുടെ രാജ്യത്തുള്ള സ്ത്രീകൾക്ക് ഏകദേശം 6000 രൂപയുടെ ധനസഹായം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർക്കുന്ന നൽകുന്നു. ഈ ഒരു പദ്ധതിക്ക് അർഹതയുള്ള APL -BPL വ്യത്യാസമില്ലാതെ ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. മാതൃവന്ദന യോജനയും ജനനി സുരക്ഷാ യോജനയും സംയോജിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ രാജ്യത്തുള്ള സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ശിശു മരണ നിരക്ക് കുറയ്ക്കുകയും പൂർണ ആരോഗ്യപരമായി ഗർഭധാരണം കാത്ത് സൂക്ഷിക്കാനും വേണ്ടിയാണ് കേന്ദ്ര സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് രൂപം കൊടുത്തത്.

നമ്മുടെ സംസ്ഥാന കേന്ദ്ര വിഹിതങ്ങൾ ഉൾപ്പെടുത്തി മാതൃവന്ദന യോജന പദ്ധതി വഴി ഏകദേശം 5000 രൂപയാണ് ഒരു സ്ത്രീയുടെ പ്രസവത്തിന് നൽകുന്നത്. ഇതിന്റെ കൂടെ 1000 രൂപ ജനനി സുരക്ഷ യോജന വഴി ചേർന്ന് 6000 രൂപയായി ലഭിക്കുന്നതാണ്. ആശുപത്രിയിലെ പ്രസവത്തിനാണ് 1000 രൂപ ജനനി സുരക്ഷ യോജന വഴി ലഭിക്കുന്നത്. വിവിധ ഗഡുക്കളയാണ് ഈ 6000 രൂപ ലഭിക്കുന്നത്.ഗർഭ ധാരണ സമയത്ത് അങ്കണവാടികളിലോ പ്രൈമറി ഹെൽത്ത് സെന്ററുളിലോ രജിസ്റ്റർ ചെയ്യുമ്പോഴാണ് ആദ്യം 1000 രൂപ ലഭിക്കും.

രണ്ടാമത്തെ ഗഡുവായി 2000 രൂപ 6 മാസം കഴിഞ്ഞും കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്ത് ശേഷം അവസാന ഗഡുവായി 2000 രൂപ ലഭിക്കും. കൂടെ തന്നെ ആശുപത്രിയിലെ പ്രസവത്തിന് 1000 രൂപ ജനനി സുരക്ഷാ യോജന വഴി ലഭിക്കും. കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, മറ്റു പ്രസവ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഇത് ലഭിക്കില്ല . കൂടുതൽ വിശദമായി പദ്ധതിയെ പറ്റി അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply