ഇലക്ട്രിക്ക് പ്ലമ്പിങ് സാധനങ്ങൾ വിലക്കുറവിൽ.

കോയമ്പത്തൂരിൽ ഇലെക്ട്രിക്കൽ, പ്ലംബിംഗ് മെറ്റീരിയൽസ് വിലക്കുറവിൽ ലഭിക്കുന്ന സ്ഥലങ്ങളെ പറ്റി കേട്ടിട്ടുണ്ടോ?അവിടുത്തെ വിശേഷങ്ങളിലേക്ക് പോയാലോ ! നാട്ടിലെ വില വെച്ച് താരതമ്യം ചെയ്യുമ്പോൾ വില കുറഞ്ഞ നിലയിൽ കിട്ടുന്ന കടകളുടെ വിവരങ്ങൾ അറിയാം. കോയമ്പത്തൂർ നെഞ്ചപ്പാ റോഡിൽ ഇലക്ട്രിക്കൽ ,പ്ലംബിങ് ,ഇൻഡസ്ട്രിയൽ എക്വിപ്മെന്റ്,മെഷീനെറിസ് ഒക്കെ വിൽക്കുന്ന ഒരുപാട് കടകൾ 2 കിലോമീറ്ററിൽ കൂടുതൽ ചുറ്റളവിൽ ഇവിടെ കാണാൻ സാധിക്കും. ഇവിടെ നിർമിക്കുന്നതും ഗുജറാത്തിൽ നിന്നും കൊണ്ട് വരുന്നതുമായ നിരവധി വസ്തുക്കൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാൻ സാധിക്കും.മാത്രമല്ല  കടകൾ അധികവും നടത്തുന്നത് കൂടുതലും രാജസ്ഥാനികളും ഗുജറാത്തികളും മലയാളികളുമാണ്.

ഇവിടെ വിവരിക്കാൻ പോകുന്ന പ്ലമ്പിങ്സ് മെറ്റീരിയൽസ് ഒക്കെ കിട്ടുന്ന ഒരു രാജസ്ഥാനിയുടെ കടയിലെ വില വിവരങ്ങളാണ്. ഇവിടെയുള്ള കച്ചവടക്കാർ ഹിന്ദി മലയാളം തമിഴ് ഒക്കെ നല്ല രീതിയിൽ അറിയുന്നവർ ആണ്. നല്ലത് പോലെ ബാർഗൈൻ ചെയ്യാനുള്ള കഴിവുണ്ടെങ്കിൽ ഇവിടെ നിന്നും നല്ല ലാഭത്തിന് സാധനങ്ങൾ ലഭിക്കും. ഒരുപാട് പേരുടെ മനസ്സിലെ സംശയം ആണ് കോയമ്പത്തൂരിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിന് ക്വാളിറ്റി കുറവാണെന്നുള്ളത്. കേരളത്തിൽ ഉടനീളം മൊത്തം പണി ഏറ്റെടുത്ത് ചെയ്യുന്ന  ആളുകളുടെ  അഭിപ്രായം അന്വേഷിച്ചപ്പോൾ  രണ്ടു വർഷമായി ഇവിടെ നിന്നാണ് സാധങ്ങൾ എടുക്കുന്ന തെന്നും  എന്നുമാണ് അറിയാൻ സാധിക്കുന്നത്. ഇവിടെയുള്ള മിക്ക സാധനങ്ങളും നമ്മുടെ നാട്ടിലും കിട്ടും, മാത്രവുമല്ല  രണ്ടിടത്തും 2 വര്ഷം വാറന്റി ആണുള്ളത്.

നമ്മുടെ നാട്ടിൽ 14 രൂപ വില വരുന്ന സ്വിച്ചുകൾ ഇവിടെ വെറും 8 രൂപയ്ക്ക് കിട്ടും.ഒരേ പോലെ ക്വാളിറ്റി ഉള്ള സാധനം തന്നെയാണ്.മാത്രമല്ല നാട്ടിൽ 1450 രൂപ വില വരുന്ന ചില ഇലക്രോണിക് സാധനങ്ങൾ ഇവിടെ 390 രൂപയാണ് ഉള്ളത്. വാറന്റി ഉള്ളത് കംപ്ലൈന്റ് ആയാൽ നാട്ടിൽ നിന്നും മാറാവുന്നതാണ്. അത് പോലെ വയറുകൾക്ക് ഒക്കെ നാട്ടിലെക്കാൾ പകുതി വിലയെ ആകു. അത് പോലെ ഇലക്ട്രോണിക് മോട്ടോറുകൾ ഒക്കെ നമ്മയുടെ നാട്ടിലെ വില വെച്ച് നോക്കുമ്പോൾ വളരെ കുറവാണ്. കാരണം ഇവിടെ മോട്ടോർ മാനുഫാക്ച്ചർ ചെയ്യുന്നുണ്ട്.അത് കൊണ്ട് തന്നെ വാറന്റി ഉൾപ്പടെ വിലക്കുറവിൽ ലഭിക്കും. അത് പോലെ ക്ലോസറ്റ് ഒക്കെ നാട്ടിൽ 8000 രൂപയുടേത് ഇവിടെ നിന്നും 4000 രൂപയ്ക്ക് ലഭിക്കും.

Leave a Reply