അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്ഥിര നിയമനം അടിസ്ഥാനത്തിലാകും ഈ ഒഴിവുകളിലേക്ക് നിയമിക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ കൊല്ലം അര്‍ബന്‍-2 ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 179 അങ്കണവാടികളിലാണ് ഒഴിവുകൾ ഉള്ളത്. ഇതിൽ ഇപ്പോൾ നിലവിലുള്ളതും പിന്നീട് ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അര്‍ബന്‍-2 പരിധിയില്‍ വരുന്ന സ്ഥലങ്ങളായ ഇരവിപുരം, വടക്കേവിള, കിളികൊല്ലൂര്‍ സോണല്‍, ഉളിയക്കോവില്‍ 16, 17 ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.18 വയസ്സ് മുതൽ 46 വയസ്സ് വരെയാണ് പ്രായപരിധി. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ SSLC ജയിച്ചിരിക്കണം.

ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ് എസ് എല്‍ സി ജയിച്ചവരെ പരിഗണിക്കില്ല. പട്ടികജാതി/പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നു വര്‍ഷത്തെ ഇളവും വര്‍ക്കര്‍/ഹെല്‍പ്പര്‍ താത്കാലിക സേവനം അനുഷ്ഠിച്ചവര്‍ക്ക്പരമാവധി മൂന്നു വര്‍ഷം വരെയും ഇളവ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 വൈകിട്ട് അഞ്ചുവരെ . ഐ സി ഡി എസ് കൊല്ലം അര്‍ബന്‍-2 ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ അപേക്ഷകൾ സ്വീകരിക്കും. പൂരിപ്പിക്കാനുള്ള അപേക്ഷാ ഫോമും വിശദ വിവരങ്ങളും സ്റ്റേഡിയം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ സംശയങ്ങള്‍ക്ക് ബന്ധപ്പെടാം  ഫോണ്‍: 0474-2740590.
(പി.ആര്‍.കെ നമ്പര്‍ 1663/2020) .

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. : https://www.prd.kerala.gov.in/ml/node/86172

Leave a Reply