യൂ പി എസ് സി പുതിയ വിജ്ഞാപനം. ഓൺലൈനായി അപേക്ഷിക്കാം

നാഷണൽ ഡിഫെൻസ് അക്കാഡമി & നാഷണൽ അക്കാഡമി എക്‌സാമിനേഷൻ NDA II ഒഴിവിലേക്ക് 413 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തലപര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, പ്രായ പരിധി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

നാഷണൽ ഡിഫെൻസ് അക്കാദമി (ആർമി- 208, നേവി- 42, എയർഫോഴ്സ്- 120 ഒഴിവുകൾ), നേവൽ അക്കാഡമി (10 +2 കാഡറ് എൻട്രി- 43 ഒഴിവുകൾ). ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് ഉൾപ്പടെയുള്ള +2 ഗ്രൂപ്പിൽ വിജയം ആണ് NDA യിൽ അപേക്ഷിക്കാനുള്ള യോഗ്യത. നേവൽ അക്കാഡമി ഒഴുവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും +2 ആണ്.

അപ്ലിക്കേഷൻ ഫീസ്, ജനറൽ /OBC വിഭാഗങ്ങൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. SC /ST വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. ഓൺലൈനായി ആയിട്ടാണ് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടത്. യോഗ്യതയുള്ളവർക്ക് 6th July, 2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് ) വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply