പശു വളർത്താൻ ധനസഹായം

നമുക്ക് അറിയാം ഈ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നിരവധി പേർക് അവരുടെ ഉപജീവന മാർഗം നഷ്ടപ്പെട്ടതായി നമുക്ക് കാണാൻ സാധിക്കും. ഇനി മുന്നോട്ട് എങ്ങനെ എന്ന ആകുലതയിൽ പകച്ചു നിൽക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. പലരും അന്യ ദേശങ്ങളിൽ നിന്നും തൊഴിൽ നഷ്ടമായി അവരുടെ നാടുകളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. പുതിയ മറ്റൊരു സംരംഭം ആരംഭിക്കുവാനുള്ള ഒരു സാമ്പത്തിക സ്ഥിതി അവർക്ക് ഇല്ല താനും. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി കേരള സർക്കാരും കേന്ദ്ര സർക്കാരും പല പല പദ്ധതികൾ കൊണ്ട് വരികയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് എന്ന് നമുക്ക് അറിയാൻ സാധിക്കും.

ഇങ്ങനെ കേരള സർക്കാർ കൊണ്ട് വന്ന ഒരു പദ്ധതിയാണ് “ക്ഷീര സാഗരം” എന്ന പദ്ധതി. ഇത് കുടുമ്പശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് പത്തു പശുക്കളെ വരെ വാങ്ങി വളർത്താൻ സാധിക്കുന്നു. ഇതിനായി സർക്കാരിൽ നിന്നും 6,25,000 രൂപ വരെ ധനസഹായം ലഭിക്കുന്നു. ഈ ഒരു വായ്പാ തുകയിൽ നിന്നും 40% വരെ സബ്‌സിഡിയും ലഭിക്കുന്നു. അഞ്ചു പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിലൂടെ ഒരാൾക്ക് രണ്ടു പശു എന്ന തോതിലാണ് ലഭിക്കുന്നത്. ഒരു ഗ്രൂപ്പിന് മൊത്തമായി ലഭിക്കുന്ന തുകയാണ് 6,25,000 രൂപ.

തുകയുടെ 40 ശതമാനം സബ്‌സിഡി ആയി ലഭിക്കുകയാണെങ്കിൽ അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിലെ ഒരാൾക്കു ഏകദേശം 75,000 രൂപ മാത്രമാണ് തിരിച്ചടവ് വരുന്നത്. ഈ ഒരു പദ്ധതിയോട് പ്രതിവർഷം ഏകദേശം 2 ലക്ഷം രൂപയോളം ലാഭവിഹിതം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്ക്. അഞ്ചു പേര് അടങ്ങുന്ന ഈ ഗ്രൂപ്പിന് വീഡിയോസ് വഴി ക്ലാസ്സുകളും ട്രെയിനിങ്ങുകളും കൊടുക്കുന്നതാണ്. താല്പര്യമുള്ളവർക്ക് എം.ഇ.എസ് വഴി പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാറാക്കുകയും ബാങ്കുകൾക്ക് സമർപ്പിക്കുകയും ചെയ്യുന്നതിലൂടെ ധന സഹായം ലഭിക്കുന്നതാണ്. ഈ പദ്ധതിയുടെ കൂടുതൽ വിഷാദശാംശങ്ങൾ അറിയുവാനായി കുടുമ്പശ്രീ ഓഫീസുകൾ വഴി മുഖാന്തരം ബന്ധപ്പെടുക. കൂടുതൽ വിശദ വിവരങ്ങൾക്ക് https://www.sreebal.xyz/cf/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Leave a Reply