വായ്പ്പകൾ അടയ്ക്കാത്തവർക്ക് ആനുകൂല്യം

വായ്പ തിരിച്ചടിക്കാൻ സാധിക്കാത്തവർക്ക് സർക്കാരിന്റെ പുതിയ ആനുകൂല്യം നമ്മളിൽ പലരും വായ്പകൾ എടുത്ത് അവസാനം തിരിച്ചു അടയ്ക്കാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്നവരായിരിക്കും.   എന്നാൽ ഇവർക്ക് വേണ്ടിയാണ് സർക്കാർ പുതിയ പദ്ദതി നടപ്പിലാക്കി വരുന്നത്. സംസ്ഥാന വനിതാ വികസ കോർപ്പറേഷൻ അതിജീവനം എന്ന സമശ്വാസ പദ്ദതി നടപ്പിലാക്കുവാൻ ആരംഭിക്കാൻ പോകുകയാണ്.

അതിജീവനം എന്ന പദ്ദതിയിലൂടെ ലക്ഷ്യമിടുന്നത് 2018, 2019 പ്രളയം മൂലം ദുരന്തം ഉണ്ടായവർക്കും 2020 കൊറോണ മൂലം വായ്പ തിരിച്ചു നൽകാൻ സാധിക്കാത്തവർക്കുമാണ്. 2011 ജനവരി ഒന്ന് മുതൽ 2015 ഡിസംബർ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകൾക്ക് കാലാവധി പൂർത്തിയായതും, എന്നാൽ തിരിച്ചടവ് പൂർത്തിയാവാത്ത ഉപഭോക്കാത്തൾക്കാണ് ഈ പദ്ദതിയിലൂടെ ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നത്.

നിലവാരം കാലാവധി കഴിഞ്ഞില്ലാത്ത ആനുകൂല്യം ലഭിച്ച ശേഷവും ഒരു ലക്ഷ രൂപക്ക് മേൽ കുടിശിക ഉള്ളതുമായ വായ്പകൾക്കും ഈ പദ്ദതി പ്രയോജനമുണ്ടാകും. അർഹതയുള്ള ഉപഭോക്കാത്തൾക്ക് കോര്പറേഷനിൽ നിന്ന് അപേക്ഷ ഫോം വാങ്ങിയതിനു ശേഷം, ജനുവരി 31നു മുമ്പായി ജില്ലാ ഓഫീസിൽ സമർപ്പിക്കുക. പദ്ദതിയുടെ കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ സൈറ്റിൽ നിന്ന് ലഭ്യമാണ്.

Leave a Reply