ഓണത്തിന് ഓണക്കിറ്റും ധനസഹായവും ലഭിക്കും

സമ്പൽസമൃതിയുടെ ആഘോഷമായ ഓണത്തിന് മലയാളികൾക്ക് ഏറെ സഹായകമാകുന്ന നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പദ്ധതി മുഖേന 1000 രൂപ ധനസഹായം ലഭിക്കുന്നതിന് കുറിച്ചും, ഇത് ആർക്കൊക്കെയാണ് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം 12 ലക്ഷം വരുന്ന മലയാളികൾക്ക് ഈ സേവനം ലഭിക്കുന്നതാണ്. ഓണക്കിറ്റ് നൊപ്പം ഓണക്കോടിയും വിതരണം ആരംഭിക്കുന്നു, ഇതും ആർക്കൊക്കെയാണ് ലഭിക്കുന്നതെന്ന് നോക്കാം.

കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഭക്ഷ്യ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഓണക്കിറ്റിന്റെ വിതരണം. പിങ്ക് കാർഡ് ഉടമകൾക്കാണ് ഇപ്പോൾ ലഭിക്കുന്നത്. ഓണക്കിറ്റിനോടൊപ്പം ഓണക്കോടിയും ലഭിക്കുന്നുണ്ട്. ഇത് ഉത്‌ഘാടനം ചെയ്‌തത്‌ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കായിരിക്കും ഇത് ലഭിക്കുന്നത്.

ഏകദേശം 6 കോടി രൂപയോളം മാറ്റിവെച്ച ഈ പദ്ധതി പ്രകാരം ആനുകൂല്യം സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭിക്കുന്നതായിരിക്കും. ഇതിന്റെ വിതരണം ഓണത്തിന് മുൻപ് തന്നെ നടത്താനാണ് സർക്കാർ തീരുമാനം. ഇത് കൂടാതെ കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന ആളുകൾക്ക് 1000 രൂപ വീതം ധനസഹായം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു വര്ഷം 100 പണികൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് ജോലിക്കാർക്ക് ആണ് ഇത് ലഭിക്കുന്നത്. ഓഗസ്റ്റ് 30 ന് മുൻപായി ഇതിന്റെ വിതരണം നടന്നേക്കും.

Leave a Reply