സർക്കാർ ഒരു ലക്ഷം വരെ വായ്‌പ നൽകുന്നു

സർക്കാർ ഒരു ലക്ഷം വരെ വായ്‌പ നൽകുന്നു,അപേക്ഷ തുടങ്ങയിട്ടുമുണ്ട്. പലരും ഇപ്പോൾ ഈ പദ്ധതിയെ പറ്റി അറിഞ്ഞുവരുന്നതേ ഉള്ളു എന്നതാണ് വാസ്തവം. പിന്നോക്ക വികസന കോർപറേഷൻ ആണ് വായ്‌പ അനുവദിക്കുക. ഈ പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്കാണ് വായ്‌പ അനുവദിക്കുക. വിദ്യാര്ഥികള്ക് പഠനത്തിന് ആവശ്യമായാണ് ലാപ്ടോപ്പ് വാങ്ങാൻ പണം അനുവദിക്കുക. സ്‌കൂൾ തലം തൊട്ട് ബിരുദവും ബിരുധാനന്തര ബിരുദം വരെയുള്ളതും അല്ലെങ്കിൽ പ്രൊഫഷണൽ തലം വരെയുള്ളതുമായ ഓ.ബി .സി ,മത ന്യുനപക്ഷ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കാണ്.

ഈ കേരള സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ വായ്‌പ അനുവദിക്കുന്നത്. പ്രൊഫഷണൽ കോഴ്‌സുകൾക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത ഗുണനിലവാരമുള്ള ലാപ്‌ടോപ്പുകൾ വാങ്ങിക്കുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റു കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി അൻപതിനായിരം രൂപവരെയും വായ്പ അനുവദിച്ചു നൽകുമെന്ന് അറിയിച്ചു. ഈ ഒരു വായ്‌പ അനുവദിച്ചു നൽകണമെങ്കിൽ വിദ്യാർത്ഥിയുടെ കുടുമ്പ വാർഷിക വരുമാനം പരമാവധി 3 ലക്ഷത്തിൽ താഴെ മാത്രം ആളാകണമെന്നാണ് ഒരു നിയമം.

60 മാസമാണ് ഈ വായ്‌പ തുകയുടെ കാലാവധി ഏകദേശം അഞ്ചു വർഷത്തിനുള്ളിൽ വായ്പ തവണകളായി അടച്ചു തീർത്താൽ മതി എന്നു സാരം. ഇതിന്റെ പലിശ നിരക്ക് വെറും ആറ് ശതമാനം മാത്രമാണ്. നിങ്ങളുടെ വായ്‌പ തുകയെ അനുസരിച്ച മാസതവണകളായാണ് അടച്ചു തീർക്കേണ്ടത് 18 വയസ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കും അത് പോലെ 55 വയസ്സിനകത്ത് പ്രായമായ മാതാപിതാക്കൾക്കോ, അവരുടെ സഹോദരങ്ങൾക്കോ ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് അപേക്ഷ ഫോം ലഭിക്കുന്നതിനായി ജില്ലാ ഓഫീസിൽ പോവുക ശേഷം ഫോം ഫിൽ അപ് ചയ്യുക. ഇതിനോടൊപ്പം തന്നെ ആൾജാമ്യമോ വസ്തു ജാമ്യമോ, നിക്ഷേപ ജാമ്യമോ നിര്ബന്ധമാണ്.

ഒരു ജാമ്യ വ്യവസ്ഥയിൽ തന്നെ നിങ്ങൾക്ക് രണ്ടു വിദ്ധാര്ഥികള്ക് അപേക്ഷ കൊടുക്കാവുന്നതാണ്. അപേക്ഷ ഫോമിൽ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്ടോപിന്റെ ഡിക്ലറേഷൻ കൊടുക്കൽ നിര്ബന്ധമാണ്. അതായത് വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്ടോപിന്റെ ക്വട്ടേഷൻ, ഇൻവോയ്‌സ്‌ തുടങ്ങയവ ഇതിൽ ഉൾപ്പെടുത്തണം. വായ്പ തുക 100 ശതമാനമായാണ് നമ്മൾ ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ എത്തുക. നമ്മുടെ കയ്യിൽ ഈ തുക നേരിട്ട് എത്തിച്ചേരില്ല എന്നാണ് ഇതിന്റെ സാരം.

Leave a Reply