നമുക്ക് അറിയാം ഇന്നത്തെ കോവിഡ് കാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഒന്നടങ്കം സാമ്പത്തികമായും മാനസികമായും ഒക്കെ തന്നെ വളരെ ബുദ്ധിമുട്ടിലൂടെയാണ് പോകുന്നത്. എന്നാൽ ഇതിനെ പരിഹരിക്കാനായി ചെറിയ ആശ്വാസമെന്നോണം കേന്ദ്ര സർക്കാരും അത് പോലെ തന്നെ സംസ്ഥാന സർക്കാരും ഒക്കെ തന്നെ ചെറിയ വിവിധങ്ങളായ ആനുകൂല്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. അതിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിവിധങ്ങളായ ആനുകൂല്യങ്ങൾ നമ്മൾ കേട്ടറിഞ്ഞിട്ടുണ്ടാകും ഒരു പദ്ധതിയാണ് “കിസ്സാൻ സമ്മാൻ നിധി യോജന”.
ഇത് പ്രകാരം 2000 രൂപ വീതം നാലു മാസങ്ങളുടെ ഇടവേളകളിൽ, ഒരു വർഷത്തിൽ 6000 രൂപ ഒരാൾക് ലഭിക്കുന്നതായിരിക്കും .ഇത് വരെ രണ്ടു ഗഡുക്കളായി ജൂലൈ മാസം വരെ ഉള്ള തുക പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ളവർക്ക് ലഭിച്ചിട്ടുണ്ട്. ഇനി ആഗസ്ത്, സെപ്റ്റംബർ, ഒക്ടോബർ ,നവംബർ എന്നീ മാസങ്ങളിലേക്കുള്ള മൂന്നാമത്തെ ഗഡു ഇപ്പോൾ വിതരണം നടത്തിയിരിക്കുന്നു. ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ആയിട്ടുണ്ട്. ഇത് വരെ രണ്ടു ഗഡുക്കളും ക്രെഡിറ്റ് ആയിട്ടുള്ള കർഷകർക്ക് മൂന്നാമത്തെ ഗഡുവും ക്രെഡിറ്റ് ആയിട്ടുണ്ട്.
ഇത് വരെ ഉണ്ടായിരുന്ന ആറ് ഗഡുക്കളിൽ നിന്നും കർഷകർക്ക് ആകെ മൊത്തം ഇപ്പോൾ 12000 രൂപയായാണ് ക്രെഡിറ്റ് ആയത്. ഇനിയും ഈ പദ്ധതിയിൽ അംഗത്വമെടുക്കാത്തവർക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉണ്ട്. അപേക്ഷ സമർപ്പിക്കാനുള്ളവർ അക്ഷയ, ജനസേവ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. പിന്നീട് വെരിഫിക്കേഷന് വേണ്ടി കൃഷി ഭവനിൽ എത്തിയാൽ മതിയാകും. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു പദ്ധതിയാണ് “കിസ്സാൻ മന്ദൻ യോജന”. ഇത് പ്രകാരം ചെറുകിട നാമമാത്രമായ കർഷകർക്ക് മാസ്സം 3000 രൂപ ലഭിക്കുന്ന പദ്ധതിയാണിത്. ഇതിനു വേണ്ടി നമ്മുടെ ഒരു കോൺഡ്രിബ്യുഷൻ കൂടെ സർക്കാർ ആവശ്യപ്പെടുന്നുണ്ട് .
ഇതിലെക്കായി 18 വയസ്സ് മുതൽ 40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. ജനസേവ കേന്ദ്രങ്ങൾ വഴിയും അത് പോലെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫീസ് വഴിയും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഈ പദ്ധതിയിലേക്ക് 18 വയസ്സുള്ള ആളാണ് അംഗത്വം എടുക്കുന്നതെങ്കിൽ മാസം വെറും 55 രൂപ അടച്ചാൽ മതിയാകും .അങ്ങനെ വരുമ്പോൾ കേന്ദ്ര സർക്കാരും 55 രൂപ നിക്ഷേപിക്കും. നിലവിൽ 40 വയസ്സ് വരെയാണ് നിക്ഷേപം ഉള്ളത് .
അറുപത് വയസ്സാണ് നിലവിൽ മെച്യുരിറ്റി പിരീഡ്. ആ വര്ഷം തന്നെ പിന്നീട് അങ്ങോട്ട് മാസം തോറും 3000 രൂപ വെച്ച് അക്കൗണ്ടിലേക്ക് വരുന്നു .അഥവാ അപേക്ഷകന് വല്ലതും സംഭവിച്ചാൽ തന്നെ ആ തുകയുടെ 50% അദ്ദേഹത്തിന്റെ ഭാര്യക്കോ അല്ലെങ്കിൽ മറ്റു ബന്ധു ജനങ്ങൾക്കോ എത്തിച്ചു കടുക്കപ്പെടുന്നതാണ്. നാൽപ്പതാം വയസ്സിലാണ് ഇതിൽ അംഗത്വമെടുക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ മാസ നിക്ഷേപം 200 രൂപയാണ്. കേന്ദ്ര സർക്കാരും അതിന് ആനുപാതികം ആയിട്ടുള്ള തുകയാണ് നിക്ഷേപിക്കുക. സാധാരണക്കാർക്ക് ഏറ്റവും നല്ല ആനുകൂല്യമായയാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
