വലിയ നിക്ഷേപമില്ലാതെ തുടങ്ങാം

നമുക്ക് അറിയാം റാഗി പൗഡർ അഥവാ കൂരവ് പൊടി അല്ലെങ്കിൽ മുത്താറി എന്നൊക്കെ അറിയപ്പെടുന്ന ധാന്യം വളരെ അധികം പോഷക മൂല്യം അടങ്ങിയ ഒന്നാണ്. അത് കൊണ്ട് തന്നെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിശേഷപ്പെട്ട ഒരു ഭക്ഷ്യ ധന്യം ആയി രാജി പൗഡർ മാറിയത്. വളരെ പെട്ടെന്നു തന്നെ ദഹിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ ചെറിയ കുഞ്ഞുക്കൾക്ക് കുറുക്ക് രൂപത്തിലും ഇത് കൊടുക്കുന്നു. അത് പോലെ കൗമാരപ്രായമായ പെൺകുട്ടികൾക്കും ഇത് വിശേഷമാണ്.

പ്രമേഹ രോഗികൾക്ക് അത്യുത്തമം ആയ ഒരു ഭക്ഷ്യോൽപ്പന്നം ആയാണ് ഇത് കണക്കാക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണിതിന്. ഇത് മുളപ്പിച്ച ഉണക്കി പൊടിച്ചാൽ ഗുണം പതിന്മടങ്ങ് ആണ് . റാഗി കൃഷി നമുക്ക് വീട്ടിൽ തന്നെ നടത്താൻ പറ്റാവുന്നതാണ്. വീടിനോട് ചേർന്നോ വീടിന്റെ ഭാഗമായയോ ഈ സംരംഭം ആരംഭിക്കാവുന്നതാണ് ഇതിനു വേണ്ടി ഏകദേശം 150 ചതുരശ്ര അടി വിസ്ഥാവമുള്ള സ്ഥലമേ ആവശ്യമായി വരുന്നുള്ളു . ഇതിന് വേണ്ടി വീട്ടിൽ ഒരു ഡ്രയർ സംവിധാനം ഉണ്ടാക്കിയാൽ മതി. ബാക്കിയെല്ലാം വളരെ എളുപ്പമായ കാര്യങ്ങളാണ് . ആദ്യം റാഗി വീട്ടിൽ മുളപ്പിച്ചെടുക്കുക.

പിന്നീട് ഡ്രയറിൽ വെച്ച് ഉണക്കിയെടുക്കുക . പിന്നീട് ഫ്ലോർ മില്ലിൽ നിന്നും പൊടിപ്പിച്ചെടുക്കുക. ചൂടാറിയതിന് ശേഷം പായ്കറ്റുകളിലേക്ക് മാറ്റി മാർക്കറ്റിലെത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഒരു രീതി. ഇതിനു വേണ്ടി കഴിയുന്നതും പ്രിസർവേറ്റിവുകളും കളറുകളും ചേർക്കാതിരിക്കുന്നതാണ് നല്ലത് ആവശ്യമെങ്കിൽ പഞ്ചസാരയോ സുഗന്ധ വ്യഞ്ജനങ്ങളോ ചേർക്കാവുന്നതാണ്. നന്നായി ഉണങ്ങിയാൽ തന്നെ ഇവ നാച്ചുറൽ ആയി മൂന്നു മാസം വരെ കേടുകൂടാതെ ഇരിക്കുന്നതാണ്. പ്രത്യേകിച്ചു പ്രിസർവേറ്റികളുടെ ആവശ്യം വരുന്നില്ല .

ഇതിനുവേണ്ടി പൊതു വിപണിയിൽ നിന്നും നല്ലയിനം റാഗികൾ സംഭരിക്കുക എന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. അതിനു ശേഷം ഇവ 8 മണിക്കൂർ കുതിർക്കുകയും ശേഷം ഇവ പുറത്തെടുത്തു 8 മണിക്കൂർ കൂടെ വെയ്ക്കുക. അപ്പോഴത്തേയ്ക്കും ഇവ മുളച്ചു വന്നതായി കാണാൻ സാധിക്കുന്നു. ശേഷം ഡ്രയറിലോ റോസ്‌റ്ററിലോ ഇട്ടോ, അല്ലെങ്കിൽ വെയിലത്തു വെച്ചോ ഉണക്കിയെടുക്കുക . ശേഷം മില്ലിൽ പോയി പൊടിപ്പിച്ചെടുക്കാവുന്നതാണ് . ശേഷം പായ്കറ്റുകളാക്കി വിപണിയിൽ എത്തിക്കാം. ഇതിൽ നിന്നും ദിവസം 50 കിലോ വിൽക്കുകയാണെങ്കിൽ പ്രതിമാസം കുറഞ്ഞത് 62 ,500 രൂപ വരെ അറ്റാദായം ലഭിക്കുന്നതായിരിക്കും .

Leave a Reply