നിങ്ങൾ ഫെഡറൽ ബാങ്കിൽ ഒരു അക്കൗണ്ട് ഉള്ള ആൾ ആണോ? നിങ്ങൾ ആ ഫെഡറൽ ബാങ്കിൽ നിന്നും ലഭിക്കുന്ന എ ടി എം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു കൊണ്ട് ഓൺലൈൻ ട്രാൻസാക്ഷനോ അതുമല്ലെങ്കിൽ ഓഫ്‌ലൈൻ ആയോ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. നമ്മൾ മിക്ക ആളുകളും നമ്മുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പലതരം പർച്ചേസുകൾ ചെയ്യുന്നവരാണ്. ഇങ്ങനെ പർച്ചേസുകൾ ചെയ്യുന്നവർക്ക് ഇപ്പോൾ ഫെഡറൽ ബാങ്ക് കുറച്ചു റിവാർഡുകൾ നൽകുന്നുണ്ട്.
സ്ക്രാച്ച് കാർഡുകൾ ഒന്നും തന്നെ ഇല്ലാതെ കുറച്ചു പോയിന്റുകൾ ആണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. ഈ പോയിന്റുകൾ നിങ്ങൾക്ക് രൂപയിലേക്ക് മാറ്റുവാനും ശേഷം ആ പൈസ ഉപയോഗിച്ച് കൊണ്ട് തന്നെ നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ,ഡിഷ് ടിവി തുടങ്ങിയവ റീചാർജ് ചെയ്യുവാനും ,ആമസോൺ പോലുള്ള സൈറ്റുകളിൽ നിന്നും പർച്ചേസുകൾ നടത്തുവാനും സാധിക്കുന്നു. വളരെ ലളിതമായി തന്നെ നമുക്ക് ഇത് കൈകാര്യം ചെയ്യാനായി സാധിക്കുന്നു.വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക.
