ചെറിയ മുതലുടക്കിൽ ബിസിനസ്

നമ്മുടെ ചുറ്റുപാടിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ ചെറിയ മുതൽ മുടക്കിക്കിൽ നമ്മുടെ വീടിനകത്തു തന്നെ ഒരു ചെറിയ മൈക്രോ സംരംഭം എങ്ങനെ തുടങ്ങാം എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇതൊരു നാനോ സംരംഭമാണ്. ഈ സംരംഭം തുടങ്ങാൻ നമുക്ക് മുൻപരിചയം ആവശ്യമായി വരുന്നില്ല. 18 വയസ്സ് പൂർത്തിയാക്കിക്കഴിഞ്ഞ,സ്വന്തമായി ഒരു മെഷീൻ പ്രവർത്തിപ്പിയ്ക്കാനുള്ള ഒരു പരിജ്ഞാനം നേടിയിട്ടുള്ള ആർക്കും തന്നെ ഈ സംരംഭം തുടങ്ങാം.”പേപ്പർ ശ്രഡ്ഡർ”എന്നാണ് ഈ ബിസിനസ്സിന്റെ പേര്. ഇതിനു വേണ്ടി ആവശ്യമായി വരുന്നതാണ് ശ്രഡ്ഡർ മെഷീൻ.

കോയമ്പത്തൂർ,സേലം ,പൂനെ തുടങ്ങിയ സ്ഥലങ്ങളിൽ ഇവ വലിയ തോതിൽ ഉല്പാദിപ്പിക്കുണ്ട്.കൂടാതെ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ഇവ ലഭ്യമാണ്. 2000 രൂപ തൊട്ട് 3 ലക്ഷം രൂപ വരെയുള്ള ശ്രഡിങ്ങ് മെഷീനുകൾ ലഭ്യമാണ്. 5000 രൂപ വരുന്ന മീഡിയം സൈസ് മെഷീനുകൾ നമുക്ക് വീടുകളിൽ വെച്ചു തുടങ്ങുന്ന സംരംഭത്തിൽ മതിയാകും. നമ്മുടെയൊക്കെ വീടുകളിൽ എപ്പോഴും കാണുന്നതായ പാഴ്വസ്തുക്കളാണ് ന്യൂസ്‌പേപ്പറുകളും അത് പോലെ മറ്റു പേപ്പറുകളും ഒക്കെ തന്നെ. ഈ പേപ്പറുകൾ മെഷീനിന്റെ ടോപ്പിലൂടെ നിക്ഷേപിക്കുമ്പോൾ അവ ശ്രഡ്ഡഡ് പേപ്പറുകളായി താഴേക്ക് വരുന്നതാണ്.

പാഴ്‌സലുകൾ, ഇമ്പ്പോർട്ട് ,എക്സ്പോർട്ട് ബിസിനസ്സുകൾ തുടങ്ങിയവയ്ക്ക് ശ്രഡ്ഡഡ് പേപ്പറുകൾ ആവശ്യമാണ്. കിലോഗ്രാമിന് 20 മുതൽ 25 രൂപ വരെ ഇതിന് വില വരുന്നുണ്ട്. 100 കിലോഗ്രാം നമ്മൾ പ്രതിദിനം ശ്രഡ്ഡഡ് പേപ്പറുകൾ ഉത്പാദിപ്പിക്കുകയാണെങ്കിൽ 850 രൂപയാണ് ഏകദേശം നമുക്കുള്ള ചിലവ് വരുന്നത്.ഇവ വിൽക്കുമ്പോൾ നമുക്ക് 1150രൂപ പ്രതിദിന ലാഭമായി മാത്രം കിട്ടുന്നു. ഈ സംരംഭം ആരംഭിക്കാനായി നമുക്ക് വേണ്ടത് GST ലൈസൻസും KSWIFT രജിസ്‌ട്രേഷനും മാത്രമാണ്. ഡിമാൻഡ് കൂടുന്നതിന് അനുസരിച്ചു നമുക്ക് വ്യാവസായിക അടിസ്ഥാനത്തിൽ ഇവ തുടങ്ങുവാനും സാധിക്കുന്നു.

Leave a Reply