ഇപ്പോഴത്തെ തൊഴിലില്ലായ്മയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും ഒക്കെ പശ്ചാത്തലത്തിൽ പലരും തങ്ങൾക്ക് എന്ത് ജോലി ചെയ്ത് വരുമാനം നേടത്തിയെടുക്കാമെന്ന ആശയക്കുഴപ്പത്തിലാണ്. ഇങ്ങനെയുള്ളവർക്ക് വേണ്ടി വീട്ടിൽ വെച്ച് തന്നെ തുടങ്ങാൻ സാധിക്കുന്ന ഒരു നാനോ സംരംഭത്തെ കുറിച്ച് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിനുള്ളിൽ നമ്മുടെ കുടുംബ അംഗങ്ങളുടെ സഹകരണത്തോടു കൂടി വളരെ ചെറിയ മുതൽ മുടക്കിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന ഒരു സംരംഭമാണിത്. ഇതിലൂടെ പ്രതിദിനം കുറഞ്ഞത് 2500 രൂപ വരെ നിഷ്പ്രയാസം വരുമാനമായി നേടാൻ സാധിക്കുന്നു.
ഈ സംരംഭത്തിന്റെ പ്രധാന അസംസ്‌കൃത വസ്തു നമ്മുടെ നാട്ടിൽ സുലഭമായി കാണപ്പെടുന്ന ഏത്തപ്പഴം ആണ്. നമുക്ക് ഒരു കിലോ പ്രോഡക്ട് ഉത്പാദിപ്പിക്കാൻ ഏകദേശം രണ്ടര കിലോ ഏത്തപ്പഴം ആവശ്യമായി വരുന്നു. പച്ചയിൽ നിന്നും പഴുപ്പിലേക്ക് കടക്കുന്ന പഴങ്ങളെ വേണം നമ്മൾ ഈ സംരംഭത്തിനായി കണ്ടെത്താൻ. ശേഷം ഇവ തൊലി കളഞ്ഞു, കുറച്ചു കട്ടി വരുന്ന രീതിയിൽ വട്ടത്തിൽ അരിഞ്ഞെടുക്കണം. കഴുകി വൃത്തിയാക്കിയ ശേഷം ഇവ പഞ്ചസാര ലായനിയിലോ തേനിലോ മുക്കി വെക്കുക. ശേഷം ഡ്രയർ യൂണിറ്റ്‌ലെ സഹായത്തോടു കൂടി ഉണക്കിയെടുക്കുക.
ഈ ഒരു പ്രൊഡക്ടിന്റെ പേരാണ് ട്രൈഡ് ബനാന. നമ്മുടെ നാട്ടിൽ വളരെയധികം ആവശ്യക്കാരുള്ള ഒരു ഉല്പന്നമാണിത്. ഓൺലൈൻ മാർക്കറ്റുകളിൽ ഒരു കിലോയ്ക്ക് 1000 രൂപയോളം വില വരുന്നുണ്ട്. നമ്മുടേതായ ബ്രാൻഡ് നെയിം കൊടുത്തുകൊണ്ട് നമുക്കിത് വിപണനത്തിനെത്തിക്കാം. ഉൽപ്പന്നത്തിന് ഏറ്റവും കുറഞ്ഞ വില ഈടാക്കിയാൽ തന്നെ, ദിവസം 10 കിലോ ഉത്പാദിപ്പിക്കുകയാണെങ്കിൽ നമുക്ക് 2500 രൂപ ഏറ്റവും കുറഞ്ഞ ആദായമായി ലഭിക്കുന്നു. ഈ ഒരു സംരംഭം ആരംഭിക്കുന്നതിനായി KSWIFT ന്റെ രജിസ്‌ട്രേഷനും, FSSAI സെർട്ടിഫിക്കറ്റും ,GST രജിസ്‌ട്രേഷനും ആവശ്യമായി വരുന്നു.
