രാജ്യത്ത് ലോക്കഡോൺ നീട്ടിയ സാഹചര്യത്തിൽ പല ഒഴിവുകുകളിലേക്കുള്ള അപേക്ഷ രീതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയത്തിയും നീട്ടി,കൂടാതെ വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഏതൊക്കെ ഒഴിവുകളിലേക്കാണ് വീട്ടിലിരുന്ന് അപേക്ഷിക്കാവുന്നതെന്ന് നോക്കാം. ആദ്യം കേരള ദേവസം ബേർഡ് റിക്രൂട്ട്മെന്റ് ബോർഡിൻറെ കീഴിലിലുള്ള LD ക്ലാർക്ക്, സ്റ്റോക്ക് ഇൻസ്‌പെക്ടർ,മറ്റു ഒഴുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 18.04.2020 ആയിരുന്നു,അത് 18.05.2020 വരെ നീട്ടിയിരിക്കുകയാണ്. 30 ഒഴിവുകളാണ് ഉള്ളത്. 300 രൂപയാണ് അപേക്ഷ ഫീസ്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാവുന്നതാണ്.
അടുത്തതായി കേന്ദ്ര സർക്കാർ ജോലി ഒഴിവുകൾ ആണ്.അതിലേക്ക് മെഡിക്കൽ ഓഫീസർ,ക്ലാർക്ക്, ഫയർമാൻ,ബാരിയർ ഗാർഡ്, X-ray ടെക്‌നിഷ്യൻ,മസ്‌ദൂർ,വാൽവ്മാൻ, സഫായിവാല തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ യോഗ്യതയനുസരിച്ചു വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15.05.2020 ആണ്. 39100 രൂപ വരെയാണ് ശമ്പളം.ഇതും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് പെൻഷൻ ബോർഡിൻറെ കീഴിലിലുള്ള വിവിധ തസ്തികളിലായി 9 ഒഴിവുകളാണ് ഉള്ളത്.തസ്തികകൾ ഇതൊക്കെയാണ്,LDC,ടാറ്റ എൻട്രി ഓപ്പറേറ്റർ ,അഡ്മിനിസ്ട്രേറ്റർ, അറ്റൻഡർ എന്നിവയാണ്. ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലായി യോഗ്യതയനുസരിച്ചു അപ്ക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. 59,000 രൂപ വരെയാണ് ശമ്പളം.കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് 196 ജൂനിയർ ക്ലാർക്ക് അല്ലെങ്കിൽ കാഷ്യർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. SSLC യും ഡിപ്ലോമയും ആണ് യോഗ്യത.ഏപ്രിൽ 30 വരെ ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം.നോട്ടിഫിക്കേഷൻ ലിങ്ക് താഴെ.സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ 147 ഒഴിവുകൾ,അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഡിഗ്രി ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം.
| ഒഴിവുകൾ | വിവരങ്ങൾ |
|---|---|
| സംസ്ഥാന പെന്‍ഷന്‍ ബോർഡ് ഒഴിവുകൾ | ലിങ്ക് |
| പോസ്റ്റ് ഓഫീസ് ഒഴിവുകൾ | ലിങ്ക് |
| എച് എസ് എൽ ഒഴിവുകൾ | ലിങ്ക് |
| ബി ഇ സി ഐ എൽ ഒഴിവുകൾ | ലിങ്ക് |
| കിഫ്‌ബി ജോലി ഒഴിവുകൾ | ലിങ്ക് |
| കാസർഗോഡ് മെഡിക്കൽ കോളേജ് ഒഴിവുകൾ | ലിങ്ക് |
| കേരള സഹകരണ ബാങ്കിൽ ഒഴിവുകൾ | ലിങ്ക് |
| LD ക്ലർക്ക്, അറ്റന്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ഒഴിവുകൾ. | ലിങ്ക് |
| ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ ജോലി | ലിങ്ക് |
