കേരള സംസ്ഥാന പെന്‍ഷന്‍ ബോർഡ് വിളിക്കുന്നു.

കേരള സംസ്ഥാന പെന്‍ഷന്‍ ബോർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍,ലോവര്‍ ഡിവിഷൻ ക്ലര്‍ക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റര്‍, അറ്റൻഡര്‍, തുടങ്ങിയ തസ്തികകളിലേക്ക് 9 ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർക്കും തലപര്യമുള്ളവർക്കും തപാൽ വഴിഅപേക്ഷകൾ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20.05.2020 വരെ നീട്ടിയിരുന്നു. ഒഴിവുകളും യോഗ്യത വിവരങ്ങളും അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ വിവരിക്കുന്നു.

സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിൽ 1 ഒഴിവുണ്ട്. ആവശ്യമായ യോഗ്യത കമ്പ്യൂട്ടര്‍ സയൻസ് അല്ലെങ്കിൽ ഇൻഫര്‍മേഷൻ ടെക്നോളജി ബിടെക് അല്ലെങ്കിൽ എംസിഎ കൂടെ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് . 18 മുതൽ 37 വയസ്സാണ് പ്രായപരിധി.5 ഒഴിവുകളാണ് ലോവര്‍ ഡിവിഷൻ ക്ലര്‍ക്ക് തസ്തികയിൽ ഉള്ളത്. ബി.കോം കോര്‍പ്പറേഷൻ ബിരുദവും ജെഡിസി അല്ലെങ്കിൽ എച്ച്ഡിസി കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. ഡേറ്റ എൻട്രി ഓപ്പറേറ്റര്‍ 1  ഒഴിവുണ്ട്.ബിരുദവും ഡിസിഎയുമാണ് അടിസ്ഥാനയോഗ്യത. 8 മുതൽ 37 വയസ്സാണ് പ്രായപരിധി. അറ്റൻഡര്‍ തസ്തികയിൽ 2 ഒഴിവുകളുണ്ട്.ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ അപേക്ഷിക്കാം. പ്രായപരിധി 18മുതൽ 37 വരെയാണ്.

അപേക്ഷക്കേണ്ട രീതി-അപേക്ഷാ ഫോം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു൦ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,യോഗ്യത,ജാതി, വികലാംഗ്വതം,ഡിമാൻഡ് ഡ്രാഫ്റ്റ്എന്നീ രേഖകളും താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കുക.വിലാസം- അഡീഷണൽ രജിസ്ട്രാര്‍,സെക്രട്ടറി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോര്‍ഡ്, കേരള നിവാസ്പി, ബി നം 85, നിയര്‍ ആയുര്‍വേദ കോളേജ്, തിരുവനന്തപുരം 695001. ജനറൽ, ഒബിസി വിഭാഗത്തിന് 300 രൂപയാണ് അപേക്ഷാ ഫീസ്, എസ്.സി അല്ലെങ്കിൽ എസ്.ടി വിഭാഗത്തിന് 150 രൂപയാണ് അപേക്ഷാ ഫീസ്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
അവസാന തീയതി മാറ്റിയ നോട്ടീസ് ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply