ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന

ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന എന്ന യുവജന തൊഴിൽദാന പദ്ധതിഭാരത സർക്കാർ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കൂടെ നടപ്പിലാക്കുന്ന ഒന്നാണ്.ഇത് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ പദ്ധതിയാണ്, ഇത് വഴി ഒരുപാട് പാവപെട്ട യുവജനങ്ങൾക്ക് സൗജന്യ കോഴ്‌സുകളും അത് വഴി തൊഴിലുംനൽകുകയാണ് ഇ പദ്ധതി ലക്ഷയമിടുന്നത്.15 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. പക്ഷെ സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, പ്രാക്തന ഗോത്ര വിഭാഗക്കാർ എന്നിവരുടെ പ്രായപരിധി 45 വയസ്സുവരെയാണ് .

ഈ പദ്ധതിയുടെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.ഗുണഭോകതാവിന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കും താല്പര്യവും അനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാം. കൂടാതെ ഈ പരിശീലനവും അനുബന്ധ ചെലവുകളും പൂർണമായും സൗജന്യം ആണ്. 3 മുതൽ 12 മാസം വരെയുള്ള NCVT/SSC സർട്ടിഫൈഡ് കേഴ്സുകൾ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്. മാത്രവുമല്ല കോഴ്സ് കഴിഞ്ഞ ഉദ്യോഗാർഥികളെ തൊഴിൽ ദാദാക്കളുമായി ബന്ധിപ്പിച്ച് തൊഴിൽ നേടിക്കൊടുക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

തൊഴിലധിഷ്ടിത കോഴ്സുകള്‍ക്ക് ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയുടെ ഭാഗമായി കോഴ്സിന്‍റെ ദൈര്‍ഘ്യം അനുസരിച്ച് ഓരോ ഗുണഭോക്താവിനും 25,696 രൂപ മുതല്‍ 1 ലക്ഷം വരെയാണ് ലഭ്യമാക്കുന്നത്. മാത്രമല്ല കോഴ്സിന്‍റെ കാലാവധിയും മറ്റും വിലയിരുത്തിയാണ് റസിഡൻഷ്യലോ നോണ്‍ റസിഡൻഷ്യലോ ആക്കുന്നത്. മാത്രമല്ല ഓരോ കോഴ്സിന്‍റെയും ദൈര്‍ഘ്യം അനുസരിച്ചാണ് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. 12 മാസ കോഴ്സുകള്‍ 2304 മണിക്കൂറും മൂന്നുമാസ കോഴ്സുകള്‍ 576 മണിക്കൂറുമാണ് നടക്കുന്നത്.

കോഴ്സുകള്‍ 250 വിവിധ ഗ്രേഡ്കളിലായാണ് നടത്തുന്നത്. ഈ പദ്ധതി വഴി ചെയ്യുന്ന കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്ര- ഗവ അംഗീകൃതമാണ്.കൂടാതെ ഇത് നൽകുന്നത് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണൽ ട്രെയിനിങ്ങും സെക്ടര്‍ സ്കിന്‍ കൌണ്‍സില്‍കളോ ആണ്. ഇംഗ്ലീഷ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, സോഫ്റ്റ്‌ സ്കിന്‍ വിഷയങ്ങൾ എന്നിവ എല്ലാ കോഴ്സിന്റെ കൂടെയും ഉണ്ടകും. ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയുടെ ആശയം പാവപെട്ട യുവജനങ്ങൾക്ക് തൊഴിൽ നേടുകയും അത് വഴി ഇന്ത്യയെ ശക്തിപ്പെടുത്താനും ആണ്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply