കേന്ദ്ര സർക്കാർ സ്ഥാപനമായ മിനിസ്ട്രി ഓഫ് ഡിഫെൻസിന്റെ കീഴിലുള്ള ഹിന്ദുസ്ഥാൻ ഷിപ്യാർഡ് ലിമിറ്റഡ് ഡിസൈനർ, ജൂനിയർ സൂപ്പർവൈസർ, ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ഫയർ ഇൻസ്‌പെക്ടർ, ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 51 ഒഴിവുകളിലേക്കാണ് ഈ വിജ്ഞാപനം. കേന്ദ്ര സർക്കാകർ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയാണ്. തസ്തികകൾ അനുസരിച്ചു യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, അപേക്ഷിക്കേണ്ട രീതി തുടങ്ങി വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ഡിസൈനർ മെക്കാനിക്കൽ തസ്തികയിൽ 10 ഒഴിവുകളുണ്ട് . .60% മാർക്കോട് കൂടി മെക്കാനിക്കൽ അല്ലെങ്കിൽ മറൈൻ എഞ്ചിനീയറിംഗ് ൽ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. കൂടാതെ ഓട്ടോകാഡ് അല്ലെങ്കിൽ തത്തുല്യ കോഴ്‌സുകൾ. ഡിസൈനർ ഇലെക്ട്രിക്കൽ തസ്തികയിൽ 3 ഒഴിവുകളുണ്ട് . 60% മാർക്കോട് കൂടി എലെക്ട്രിക്കൽ/ ഇലക്ട്രോണിക്സ് / എലെക്ട്രിക്കൽ &ഇൻസ്ട്രുമെന്റഷന് ഡിപ്ലോമ, കൂടാതെ ഓട്ടോകാഡ് അല്ലെങ്കിൽ തത്തുല്യ കോഴ്‌സുകൾ യാണ് യോഗ്യത.
ജൂനിയർ സൂപ്പർവൈസർ മെക്കാനിക്കൽ 7 തസ്തികയിൽ ഒഴിവുകളുണ്ട് . 60% മാർക്കോട് കൂടി മെക്കാനിക്കൽ അല്ലെങ്കിൽ മറൈൻ എഞ്ചിനീയറിംഗ് ൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ സൂപ്പർവൈസർ ഇലെക്ട്രിക്കൽ 9 തസ്തികയിൽ ഒഴിവുകളുണ്ട് . 60% മാർക്കോട് കൂടി എലെക്ട്രിക്കൽ/ ഇലക്ട്രോണിക്സ് / എലെക്ട്രിക്കൽ &ഇൻസ്ട്രുമെന്റഷന് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. ജൂനിയർ സൂപ്പർവൈസർ സിവിൽ തസ്തികയിൽ 7 ഒഴിവുകളുണ്ട് . സിവിൽ,സിവിൽ& സ്ട്രക്ചുറൽ / സ്ട്രക്ചുറൽ എഞ്ചിനീയറിംഗ് ആണ് ആവശ്യമായ യോഗ്യത.
ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 9 ഒഴിവുകളുണ്ട് . 60% മാർക്കോട് കൂടി ഡിഗ്രി, എം എസ് ഓഫീസിൽ, ടൈപ്പിംഗ് ഉള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ ഫയർ ഇൻസ്‌പെക്ടർ തസ്തികയിൽ 4 ഒഴിവുകളുണ്ട് . ഡിഗ്രിയോട് കൂടി സബ് ഓഫീസർ കോഴ്സ് സര്ടിഫിക്കറ് ആണ് വേണ്ട യോഗ്യത. ഡ്രൈവർ തസ്തികയിൽ 2 ഒഴിവുകളുണ്ട് . പത്താം ക്ലാസ് പാസ്സായവർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാം. ഒഫിഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം 07/05/2020 മുൻപ് ഓൺലൈനായി അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ വായിക്കാനും ഓൺലൈനായി അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.
