ബ്രോഡ്‌കാസ്റ് എഞ്ചിനീയറിംഗ് കൺസൽറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്ക് മെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഫോറൻസിക് എക്സ്പെർട്ട്, സോഫ്റ്റ്‌വെയർ ഡെവലപ്പർ, കോൺടെന്റ് ഡെവലപ്പർ തുടങ്ങി വിവിധ തസ്തികളിലേക്ക് 1 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ശമ്പളം ഉണ്ട്. തസ്തികകൾ അനുസരിച്ചു യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, അപേക്ഷിക്കേണ്ട രീതി തുടങ്ങി വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
Cybercrime Threat Intelligence Analyst തസ്തികയിൽ .1,40,000 രൂപയാണ് ശമ്പളം. എഞ്ചിനീയറിംഗ് അല്ലെങ്കിൽ എം സി എ ആണ് യോഗ്യത. കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയവും . Digital Forensic Expert തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 1,25,000 രൂപയാണ്. കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ബി സി എ/ എം സി എ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. Cyber Crime Investigator തസ്തികയിലേക്ക് 3 ഒഴിവുകളാണ് ഉള്ള. 1,00,000 രൂപയാണ് ശമ്പളം. യോഗ്യത വിവരങ്ങൾ കൂടുതൽ മനസിലാക്കാൻ ഒഫിഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനാസ്സിലാക്കും.
Software Developer തസ്തികയിൽ 3 ഒഴിവുകളുണ്ട്. 1,00,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. എഞ്ചിനീയറിംഗ് ബിരുദവും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. Content Developer തസ്തികയിൽ 1 ഒഴിവുണ്ട്. 1,00,000 രൂപയാണ് ശമ്പളം. ഏതെങ്കിലും ബിരുദവും ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ പ്രവർത്തിപരിചയവും ആവശ്യമാണ്. കൂടുതൽ തസ്തികകളും അതിന്റെ യോഗ്യത വിവരങ്ങളും മനസ്സിലാക്കാൻ ഒഫിഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് cyberjobs@becil.com ലേക്ക് 06.05.2020. മുൻപായി അപേക്ഷിക്കുക. അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാനും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.
