കടക്കെണി ഒഴിവാക്കാനും പണമുണ്ടാക്കാനും ഇത് ശീലമാക്കൂ

ഇനി ഈ കാര്യം ചെയ്താൽ മതി സുഗമായി പൈസയുണ്ടാക്കാം. ഒട്ടും തന്നെ റിസ്കെടുക്കാതെയും കടമുണ്ടാകാതെയും. അതിനായി പുതിയൊരു ശീലം തുടങ്ങണം, മറ്റൊന്നുമല്ല കണക്കെഴുത്തു. കണക്കെഴുത്തെന്നത് എല്ലാവർക്കും പരിചയമുള്ള കാര്യം തന്നെ ആണ്. പക്ഷെ അധികമാർക്കും ഈ ശീലം ഇല്ലാത്തെ ഒരു കാര്യമാണ്. എന്നാൽ ഇന്ന് തന്നെ ഈ ശീലം പതിവാക്കി നോക്കിയാൽ മനസ്സിലാകും ഈ വിദ്യ എത്രത്തോളം ഫലപ്രദം ആണെന്ന്. ഒപ്പം കടം താനെ ഒഴിവായി പോകുകയും ചെയ്യും.

ഇനി പറയുന്ന രീതിയിൽ കണക്കെഴുതിയാൽ ഉറപ്പായും ജീവിതത്തിൽ പണത്തിന്റെ ബുദ്ധിമുട്ടു വരില്ല. ഇതിനായി ആദ്യം ചെയ്യേണ്ടത് ഓരോ ചിലവുകളുടെയും ബിൽ സൂക്ഷിക്കുക എന്നതാണ്. ബിൽ കിട്ടിയില്ല എന്നൊരു സന്ദർഭം വന്നാൽ ഒരു പേപ്പർ കഷ്ണത്തിലൂ ഫോണിലോ കുറിച്ചു വെക്കുക. ഈ ബില്ലുകളൊക്കെ സൂക്ഷിച്ചു വെച്ചു ഉറങ്ങുന്നതിന് മുന്പായി എല്ലാം എവിടെ എങ്കിലും കുറിച്ചു വെക്കുക. പിന്നീട് അതിൽ നിന്നും എല്ലാ ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുക.

നിങ്ങളെഴുതിയ കണക്കിനെ സ്വയം ഒന്ന് വിലയിരുത്താൻ ശ്രദ്ധിക്കുക. അപ്പോൾ ആവശ്യത്തിന് ചിലവാക്കിയതും അത്യാവശ്യത്തിന് ചിലവാക്കിയതും അനാവശ്യത്തിന് ചിലവാക്കിയതുമെല്ലാം കണ്ടെത്താനാകും. അനാവശ്യ ചിലവുകൾ ഒഴിവാക്കാനാകും. ആവശ്യത്തിന് ചിലവാക്കിയ പണം പിന്നെ ചെയ്താൽ മതിയാവുന്നതാണേൽ അപ്പോഴത്തേക്ക് മാറ്റുന്നതാണ് നല്ലത്. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ വരവ് ചിലവിനെ കൂട്ടിമുട്ടിക്കാനും സാമ്പത്തിക അച്ചടക്കം കൈവരിക്കാനുമാകും.

നിങ്ങളുടെ ദൈന്യം ദിനം ചെയ്യുന്ന പ്രവർത്തികളുടെ കൂട്ടത്തിൽ ഈ ശീലവും കൂടി കൂട്ടിച്ചേർക്കുക. പെട്ടെന്ന് നിങ്ങളുടെ ജോലി നഷ്ടപെട്ടാലോ കൂടുതൽ പണത്തിന് അത്യാവശ്യം വന്നാലോ ഇനി കടം മേടിക്കേണ്ടിയും പണം ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കേണ്ടിയും വരില്ല. നിങ്ങൾ ചിലവാക്കുന്ന ഓരോ പൈസക്കും കണക്ക് സൂക്ഷിക്കൂ നിങ്ങളുടെ അനാവശ്യമായി ചിലവാക്കുന്ന ശീലം മാറി പണം സൂക്ഷിച്ചു ഉപയോഗിക്കുന്ന ഒരു ശീലത്തിലേക്ക് മാറാനാകുന്നതാണ്.

Leave a Reply