അമ്യൂസ്‌മെന്റ് പാർക്കിൽ ഉല്ലസിച്ച് കൊണ്ട് ശമ്പളം വാങ്ങാം.

അമ്യൂസ്മെന്റ് പാർക്കുകളിലെ വാട്ടർ റൈഡുകളിൽ കളിയ്ക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യമാണ്.അവധി ദിവസങ്ങൾ ഫാമിലിയോടൊപ്പവും കൂട്ടുകാരോടൊപ്പവും അമ്യൂസ്‌മെന്റ് പാർക്കുകളിൽ പോയി നമ്മൾ കളിക്കാറുണ്ട്.നമ്മുടെ കയ്യിൽ നിന്നും പൈസ ചിലവാക്കി കൊണ്ട് എന്നാൽ പക്ഷേ, ഇങ്ങനെ ചെയ്താൽ കാശ് കിട്ടുന്നൊരു വിഭാഗമുണ്ട്. അവരെ ‘വാട്ടർ സ്ലൈഡ് ടെസ്റ്റർ’. എന്നാണ് പറയുന്നത്

.

പാർക്കുകളിൽ പുതിയ വാട്ടർ റൈഡുകൾ ഓപ്പൺ ആകുമ്പോൾ അത് ടെസ്റ്റ് ചെയ്യുക, റൈഡുകൾ നന്നായി പ്രവൃത്തിക്കുന്നുണ്ടോയെന്നു കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് വാട്ടർ സ്ലൈഡ് ടെസ്റ്ററുടെ പ്രധാനപ്പെട്ട ജോലി. റിസോർട്ടുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത്തരം ജോലിക്കാരുടെ ആവശ്യം വരുന്നത്.

18 വയസ്സു തികഞ്ഞ താല്പര്യമുള്ള എല്ലാര്ക്കും വാട്ടർ സ്ലൈഡ് ടെസ്റ്ററാകാം. അതുകൊണ്ടുതന്നെ ഒരുപാട് രാജ്യങ്ങളിൽ കോളജ് വിദ്യാർഥികൾ ഇഷ്ടത്തോടെയും ആസ്വദിച്ചും ചെയ്യുന്ന പാർട് ടൈം ജോലികളിലൊന്നാണ് വാട്ടർ സ്ലൈഡ് ടെസ്റ്റർ. ഫ്രീയായി അവർക്ക് വിവിധ സ്ഥലങ്ങളിലെ റിസോർട്ടുകളിൽ പോയി അടിച്ചു പൊളിക്കാം എന്നതാണ് ഈ ‘കൂൾ’ ജോലിയുടെ ആകർഷണീയത.

ഒരു വർഷത്തിൽ അഞ്ചോ ആറോ മാസം മാത്രമേ ജോലി ഉണ്ടാവുകയുള്ളൂ. മഴക്കാലത്തും തണുപ്പുകാലത്തും റൈഡുകളിലെ ടെസ്റ്റിംഗ് നടക്കാറില്ല . റൈഡുകൾ സുരക്ഷാമാണോ, വെള്ളത്തിന്റെ ഗുണമേന്മ, എത്രമാത്രം കൗതുകം ഉണ്ടാക്കുന്നു തുടങ്ങിയവയാണ് ഇവർ പരിശോധിച്ചു റിപ്പോർട്ട് നൽകേണ്ടത്.കൂടുതലും ഈ രംഗത്തെ കമ്പനികളോടൊപ്പം ആയിരിക്കും വാട്ടർ സ്ലൈഡ് ടെസ്റ്റർമാർ ജോലി ചെയ്യുക. എന്നാൽ, കമ്പനിയുടെ കൂടെ അല്ലാതെ ഒറ്റയ്ക്കു ജോലി ചെയ്യുന്നവരുമുണ്ട്. ഓസ്ട്രേലിയൻ സ്വദേശി ഡെർബ് പൂൾ എന്ന വനിത ഈ തൊഴിൽ മേഖലയിലെ പ്രശസ്തയാണ്. കണക്കുകൾ പ്രകാരം വർഷം 30,000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 14 ലക്ഷം രൂപ) വരെ ഇവർ ഈ ജോലി വഴി സമ്പാദിക്കുന്നു.

Leave a Reply