പ്രവാസികൾക്ക് സബ് സിഡിയിയോട് കൂടിയ വായ്‌പ ലഭിക്കുവാൻ ചെയ്യേണ്ടത്

പ്രവാസികൾക്ക് സബ്സിഡിയിൽ വായ്പയെപ്പറ്റി അറിയാം.പലവിധ കാരണങ്ങൾ കൊണ്ട് പ്രവാസ ജീവിതം മതിയാക്കി കേരളത്തിലേക്ക് വരുന്ന ഒട്ടനവധി ആൽകാരുണ്ട്.അവർക് സ്വന്തം സംരംഭം തുടങ്ങാൻ വേണ്ടി ഒട്ടനവധി വായ്പകൾക്ക് ഉണ്ട്. നിങ്ങൾ പലവിധ പത്ര മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് ചാനലുകളുടെയും ഒക്കെ തന്നെ വിവിധ വ്യവസായ സംരംഭങ്ങളെ കുറിച്ച് അറിയാറുണ്ട്. അപ്പോഴൊക്കെ അതുപോലെ വ്യവസായ സംരംഭങ്ങൾ തുടാങ്ങിയാലോ എന്ന് ആലോചിക്കാറുമുണ്ട്.അത് പോലെ നിങ്ങളുടെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സെറ്റിൽ ചെയ്യാനുള്ള സാഹചര്യവും വരാറുണ്ട്.

അങ്ങനെ നാട്ടിൽ തിരിച്ചെത്തിയാൽ നിങ്ങളുടെ ഉപജീവനത്തിന് ആവശ്യമായ തുക നിങ്ങൾക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ജീവിത ചിലവിനായി ഒരു തുക കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് വേണ്ടി വളരെ കുറഞ്ഞ സബ്സിഡിയിൽ വായ്പ സംസ്ഥാന സർക്കാരിന്റെ നോർക്ക വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ പേരാണ് എൻ.ഡി.പി.ആർ.എം(നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റേറ്റർനെഡ് എമിഗ്രറ്റസ്). തിരികെ എത്തിയ പ്രവാസികളെ സഹായിക്കാനുള്ള ഒരു വായ്പാ സംരംഭമാണ് ഇത്. അതായത് പ്രവാസ ജീവിതം നിർത്തി തിരികെ നാട്ടിലെത്തുന്ന പ്രവാസികളെ ചില മൂലധനങ്ങൾ അല്ലെങ്കിൽ വായ്പ നൽകി അതോടൊപ്പം സബ്സിഡികൾ നൽകി അവരെ സ്വന്തം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തരാക്കുന്ന വായ്പാ സംരംഭമാണിത്.

തിരികെ എത്തിയ പ്രവാസികൾക്ക് അവർ ഏത് മേഖലയിലാണോ സംരംഭം തുടങ്ങിതുള്ളത്, ആ മേഖലയിൽ തന്നെ കൈ പിടിച്ച് ഉയർത്തി ഒരു സ്ഥിര വരുമാനം എത്തിക്കുക എന്നുള്ളതാണ് ഈ വായ്പാ സംരംഭത്തിന്റെ ഉദ്ദേശം. പരമാവധി 20 ലക്ഷം രൂപ വരെയാണ് സബ്സിഡികൾ അർഹമായി കണക്കാക്കുന്നത്. 20 ലക്ഷം രൂപ വരെയുള്ള സബ്സിഡികൾക്ക് കാപിറ്റൽ സബ്സിഡി 15% വരെ കിട്ടും. അതായത് ഏകദേശം 3 ലക്ഷം രൂപ വരെ ഒറ്റത്തവണ മുടക്കുമുതലിന് സബ്സിഡി കിട്ടും. അത് പോലെ കൃത്യമായി തിരിച്ചടവ് നടത്തുന്ന യൂണിറ്റുകൾക്ക് ആദ്യത്തെ 4 വർഷത്തെ പലിശയുടെ കാര്യത്തിലും 3% പലിശയിൽ ഇളവ് ലഭിക്കുന്നതാണ്. അതാത് പ്രാരംഭ സബ്സിഡി എന്ന് പറയുന്നത് പരമാവധി 3 ലക്ഷം രൂപ വരെയാണ് 20 ലക്ഷം വരുന്ന യൂണിറ്റിന് നൽകുന്നത്.

10 ലക്ഷത്തിന്റെ യൂണിറ്റിനാണെങ്കിൽ 15% സബ്സിഡിയിൽ 1.5 ലക്ഷം രൂപ കിട്ടും. അങ്ങനെ ആദ്യത്തെ 4 വർഷം എത്രയാണോ ബാങ്ക് ചാർജ് ചെയ്യുന്ന പലിശ വരുന്നത്, അതിന്റെ 3% പലിശ സബ്സിഡിയിൽ കിട്ടുന്നതാണ്. നിലവിലെ പലിശ 9%,10%,11% ഒക്കെയാണെങ്കിൽ 6%,7%,8% വരെയോക്കെയെ യഥാർത്ഥത്തിൽ പലിശ കൊടുക്കേണ്ടി വരുന്നുള്ളൂ എന്നതാണ് ഇൗ സംരംഭത്തിന്റെ ഒരു മെച്ചം.
സംസ്ഥാന സര്ക്കാര് നൽകുന്ന മറ്റുള്ള സബ്സിഡികൾ വെച്ച് നോക്കുമ്പോൾ, പ്രവാസി വകുപ്പിന്റെ അതായത് നോർക്ക വകുപ്പിന്റെ പ്രവാസ വായ്പ എന്നുള്ള സംരംഭം ഇന്ന് ലഭ്യമാകുന്ന ഏറ്റവും മികച്ച സബ്സിഡിയിൽ കിട്ടുന്ന വായ്പാ സംരംഭമാണ്. കാർഷിക വ്യവസായ സംരംഭങ്ങൾക്കും നിങ്ങൾക്ക് ഇത് വെച്ച് തുടക്കം കുറിക്കാം.

ഉദാഹരണത്തിന് മുട്ടക്കൊഴി വളർത്തൽ, ഇറച്ചിക്കോഴി വളർത്തൽ, ഉൾനാടൻ മത്സ്യ കൃഷി, അലങ്കാര മത്സ്യകൃഷി തുടങ്ങി ഒട്ടനവധി സംരംഭങ്ങൾക്ക് തുടക്കം കുറിക്കാം ഇനി നിങ്ങൾക്ക് കച്ചവട സംരംഭമാണ് ഇഷ്ടമെങ്കിൽ കച്ചവട സ്ഥാപനം തുടങ്ങാം. അല്ലെങ്കിൽ വ്യവസായ യൂണിറ്റുകൾ വേണമെങ്കിലും നോക്കാവുന്നതാണ്. ഉദാഹരത്തിന് ഫർണീച്ചർ യൂണിറ്റ്,ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകൾ എന്നിങ്ങനെ.പ്രോജക്ട് റിപ്പോർട്ട്, നിങ്ങളുടെ പാസ്പോർട്ടിന്റെ അനുബന്ധ പേജുകളുടെ പകർപ്, ഫോട്ടോ, വിദേശത്ത് തൊഴിൽ ചെയ്തതിന്റെ രേഖ എന്നിവ സമർപ്പിക്കേണ്ടത് ഉണ്ട്.

അതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന രീതിയാണ് നോർക്ക വകുപ്പ് ഇത് തയ്യാറാക്കിയിട്ടുള്ളത് https://norkaroots.org/ndprem എന്നുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് വിശദ വിവരങ്ങൾ ലഭിക്കുന്നതാണ്. നിങ്ങള് ഇത്തരം പ്രോജക്ടുകൾ തയ്യാറാക്കുമ്പോൾ നിങ്ങള് നോർക്കയിലേക്ക്‌ അഭിമുഖത്തിനായി ,പരിശീലനത്തിനു വേണ്ടിയോ ഒക്കെ തന്നെ തയ്യാറാവണം. നിങ്ങളുടെ സംരംഭത്തിന്റെ പറ്റി നിങ്ങള് തന്നെ നല്ല ആശയങ്ങൾ കാണേണ്ടതുണ്ട്.

അത് വളരെ വ്യക്തമായ രീതിയിൽ അനുബന്ധമായി വരുന്ന പേപരുകളും ലൈസൻസുകളും തയ്യാറാക്കി വെച്ചിരിക്കണം. നിലവിൽ ഇത് എല്ലാ ബാങ്കുകളിൽ നിന്നും ലഭിക്കില്ല.നോർകയുമായി ധാരണയിൽ ഒപ്പിട്ട മൂന്നോ നാലോ ബാങ്കുകളിലാണ് ലഭിക്കുന്നത്. വെബ് സൈറ്റ് നോക്കി പരിശോധിച്ച് ബാങ്ക് തിരഞ്ഞെടുക്കാം. കേരള സ്റ്റേറ്റ് ബാക്വർഡ് ഡിവേലെപ്മെന്റ് കോർപറേഷനും പ്രവാസി വെൽഫെയർ കോർപ്പറേടീവ് സൊസൈറ്റി യിലും വായ്പയുടെ സബ്സിഡി ലഭ്യമാണ്.

Leave a Reply