വെറും 2000 രൂപ കൊണ്ട് തുടങ്ങാം ഈ ബിസിനസ്

ഇപ്പോൾ നാട്ടിൽ ഏറ്റവും കൂടുതൽ പേർ അന്ന്വേഷിക്കുന്നത് നാട്ടിൽ തുടങ്ങാൻ പറ്റിയ നല്ല ലാഭം കിട്ടുന്ന ഒരു ബിസിനസ് എന്താണെന്നാണ്.വെറും 2000 രൂപയിൽ നിന്ന് തുടങ്ങിയ ബിസിനെസ്സിൽ നിന്ന് പ്രതിമാസം 20 ലക്ഷം രൂപയുടെ മുകളിൽ ലാഭം നേടിയെടുത്ത ഒരാളുടെ കഥ ഈ അടുത്ത കേട്ടിരുന്നു.അയ്യാൾ 6 മാസം മുൻപ് ഒരു ഫിലമെന്റ് ബൾബും ഹൈ ആക്കുറേറ്റ് ടെമ്പറേച്ചർ കോൺട്രോളറും 40 കരിങ്കോഴികളുടെ മുട്ടയിൽ നിന്നും തുടങ്ങിയ ബിസിനസ് ഇപ്പോൾ പ്രതിദിനം 800 ൽ പരം കരിങ്കോഴി മുട്ട വിരിയിച്ച് കിട്ടുന്ന കോഴിക്കുഞ്ഞുങ്ങളെ വിറ്റ് പ്രതിമാസം വളരെ നല്ലതൊരു ലാഭമാണ് അയാൾക്ക് കിട്ടുന്നത്.

എന്നാൽ ഇയ്യാൾ നമ്മൾ കരുതുന്നത് പോലെ കരിങ്കോഴി കുഞ്ഞുങ്ങളെ കേരളത്തിലെ ചന്തകളിൽ അല്ല വിൽക്കുന്നത്.മറിച്ച് തമിഴ് നാട്ടിലെയും ആന്ധ്രാ പ്രാദേശിലെയും ഗ്രാമങ്ങളിൽ കോഴി കുഞ്ഞുങ്ങളുടെ കച്ചവടം നടത്തുന്ന ഇടനിലക്കാർക്ക് ഹോൾ സെയിൽ റേറ്റിനാണ് വിൽക്കുന്നത്.ബിസിനസ്സിന്റെ ആദ്യം ദിനങ്ങളായിൽ കോഴി കുഞ്ഞുങ്ങളെ കേരളത്തിലുള്ള ഇടനില കച്ചവടക്കാർക്കാണ് വിറ്റിരുന്നത്,ആ സമയത് ഒരു ഒരു കോഴി കുഞ്ഞിന് 84 രൂപയായിരുന്നു അവരിൽ നിന്ന് ഈടാക്കിയിരുന്നത്.ഇതിലെ ഏറ്റവും വലിയ കാര്യം എന്തെന്നാൽ അയ്യാൾ ഈ ബിസ്സിനെസ്സ് വീട്ടിലിരുന്ന് കൊണ്ടാണ് ചെയ്തിരുന്നത് എന്നാണ്.

ഈ ഒരു ബിസിനസ് തുടങ്ങുന്നതിന് മുൻപ് പരീക്ഷണത്തിനായി 5 മുട്ട 40 വാട്സ് ഫിലാമിന്റ ബൾബിന്റെ സഹായത്തോട് കൂടി വിരിയിപ്പിക്കാൻ ശ്രമിച്ചു,പക്ഷെ അത് പൂർണ പരാജയം ആയിരന്നു.കാരണം എന്തെന്നാൽ ഫിലമെന്റ് ബൾബിന്റെ ഫിലമെന്റ് ടെൻങ്സ്റ്റൻ എന്ന മെറ്റൽ കൊണ്ട് നിർമിക്കപ്പെട്ടതാണ് .അത് കൊണ്ട് ബൾബ് കത്തി നിൽക്കും തോറും ടെമ്പറേച്ചർ കൂടി കൂടി മുട്ടകളെല്ലാം ചീത്തയായി പോകുകയാണ് സംഭവിച്ചത്.അപ്പോൾ ഈ ബിസിനസ് തുടങ്ങാൻ താല്പര്യമുള്ളവർക്ക് അല്ലെങ്കിൽ ബൾബിന്റെ സഹായത്തോടെ മുട്ടകൾ വിരിയിക്കാൻ ആലോചിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്,ബൾബിന്റെ സഹായത്തോടെ മുട്ടകൾ വിരിയിക്കാൻ നമുക്ക് ഹൈ ആക്കുറേറ്റ് ടെമ്പറേച്ചർ സർക്യൂട്ട് കോൺട്രോളർ ആവശ്യമുണ്ട്.

ബൾബിന്റെ സഹായത്തോടെ മുട്ട വിരിയാൻ നമുക്ക് 102 ഫാരൻ ഹീറ്റ് അഥവാ 38.88 ഡിഗ്രി സെൽഷ്യസ് ടെംപറേറ്ററെ മൈന്റൈൻ ചെയ്യണം അതും 21 ദിവസത്തേക്ക്.21 ദിവസം കഴിഞ്ഞാൽ മുട്ടകൾ എല്ലാം വിരിയും.ഹൈ ആക്കുറേറ്റ് ടെമ്പറേച്ചർ സർക്യൂട്ട് കോൺട്രോളർ എലെക്ട്രിഷ്യന്റെ സഹായത്തോടെ വെക്കാൻ പറ്റുന്നതാണ്.അല്ലെങ്കിൽ അടുത്തുള്ള ടീവി റിപ്പയർ കടയിൽ ചെന്ന് ആവശ്യം പറഞ്ഞാലും അവർ ചെയ്ത് തരുന്നതാണ്.102 ഫാരൻ ഹീറ്റ് അഥവാ 38.88 ഡിഗ്രി സെൽഷ്യസ് ടെംപറേറ്ററെ മൈന്റൈൻ ഹൈ ആക്കുറേറ്റ് ടെമ്പറേച്ചർ സർക്യൂട്ട് ആണ് വേണ്ടതെന്ന് അവരോട് പറയണം.അതിന് ഏകദേശം ഒരു 300 രൂപ മാത്രമാണ് ചിലവ് വരുന്നത്,അതിന് ശേഷം വേണ്ടത് 40 വാട്സിന്റെ ഒരു ബൾബാണ്.മൊത്തം ഒരു 500 രൂപ ചിലവാക്കുമ്പോൾ തന്നെ അത്യാവശ്യം സാധനങ്ങൾ ലഭിക്കും.ഇതിന്റെ കൂടെ ഹൈ ആക്കുറേറ്റ് ടെമ്പറേച്ചർ കോൺട്രോളർ സർക്യൂട്ട് കൂടി വെച്ചാൽ മതിയാകും നമ്മുടെ ഈ ബിസിനസ് സംരഭത്തിന് അത്യാവശ്യമായി.

Leave a Reply