ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ട്രെയിനിൽ ദൂരെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് എടുക്കുന്നത് ചില സമയങ്ങളിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് പ്രത്യേകിച്ചും തൽക്കാൽ ടിക്കറ്റുകൾ .കാരണം ഇത് പെട്ടെന്ന് ബുക്ക് ചെയ്യ്തില്ലെങ്കിൽ സീറ്റ് കിട്ടിയെന്ന് വരില്ല. എസി ഫസ്റ്റ് ക്ലാസ്, എക്സിക്യൂട്ടീവ് ക്ലാസ് ഒഴികെയുള്ള എല്ലാ ട്രെയിൻ ക്ലാസുകളിലും തത്കാൽ ടിക്കറ്റ് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട് .റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തത്കൽ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ തട്ടിപ്പുകൾ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ റെയിൽ‌വേ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് ലോക്സഭയിൽ പറയുകയുണ്ടായി.അത്തരം ചില മാർഗങ്ങൾ താഴെ പറയുന്നുണ്ട്.വായിച്ച് മാനസ്സിലാക്കം.

ടിക്കെറ്റുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം.ഒരു ഉപയോക്താവിന് രാവിലെ 10 മണിയ്ക്ക്കും 12 മണിക്കുമിടയിൽ 2 തത്കാൽ ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.കൂടാതെ തത്കാൽ ടിക്കറ്റ് ബുക്കിംഗിനായി സുരക്ഷാ ചോദ്യങ്ങളും ഉണ്ടാകും റീട്ടെയിൽ സേവന ദാതാക്കൾക്കാകട്ടെ (ഏജന്റുമാർ) ഒരു ട്രെയിനിൽ ഒരു ദിവസത്തേക്ക് ഒരു തത്കാൽ ടിക്കറ്റ് മാത്രമേ എടുക്കാൻ സാധിക്കുകയുള്ളു.കൂടാതെ ഒരു മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയും ഉപയോഗിച്ച് ഒരു ഐആർ‌സി‌ടി‌സി ഉഅക്കൗണ്ട് മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ.

ആധാർ ലിങ്ക് ചെയ്താൽ എന്താണെന്നു ഉപഭോകതാവിന് കിട്ടുന്ന ഗുണങ്ങൾ എന്ന് നോക്ക്.സാധാരണയായി ഒരു മാസത്തിൽ ഒരു ഉപഭോക്താവിന് 6 റെയിൽവേ ടിക്കറ്റുകൾ മാത്രമാണ് ബുക്ക് ചെയ്യാനാകുക. എന്നാൽ ഒരാൾ അവരുടെ ഐ‌ആർ‌സി‌ടി‌സി അക്കൗണ്ട് ആധാർ‌ നമ്പറുമായി ലിങ്കുചെയ്‌തിട്ടുണ്ടെങ്കിൽ‌,യാത്രക്കാരിലൊരാളെങ്കിലും ആധാർ‌ വഴിയുള്ള പരിശോധയ്ക്ക് വിധേയമായാൽ ഒരു മാസത്തിൽ 12 റെയിൽ‌വേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.അത് കൊണ്ട് തന്നെ യാത്രകൾ ഒരുപാട് ചെയ്യുന്നവർക്ക് ഇത്തരത്തിൽ ആധാർ ലിങ്ക് ചെയ്യുന്നതാകും ഉപകാരപ്പെടുക.

എന്തൊക്കെയാണ് ആവശ്യമായ സാങ്കേതിക മുൻകരുതലുകൾ എന്ന് നോക്കാം.ഓട്ടോമേഷൻ സോഫ്റ്റ്വെയർ വഴി ചെയ്യുന്ന ടിക്കറ്റ് ബുക്കിങ് വ്യാജമാണോ എന്ന് പരിശോധിക്കുന്നതിനായി രജിസ്ട്രേഷൻ,ലോഗിൻ, ബുക്കിംഗ് പേജ് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ ഡൈനാമിക് കാപ്ച ഉണ്ട്.മാത്രമല്ല ട്രെയിൻ ടിക്കറ്റുകൾ ഉപയോക്താക്കൾ ഇ-ടിക്കറ്റ് ബുക്കിംഗ് വഴി എടുക്കുമ്പോൾ യാത്രക്കാരുടെ വിശദാംശങ്ങൾ നൽകാനും കാപ്ച നൽകാനും വളരെ കുറഞ്ഞ സമയം മാത്രമേ അനുവദിച്ചിട്ടുള്ളൂ.അതിനുള്ളിൽ തന്നെ ചെയ്തിരിക്കണം.

ഏജന്റുമാർക്ക് നിയന്ത്രണം വരുത്തിക്കൊണ്ടുള്ള മാറ്റങ്ങളും വന്നിട്ടുണ്ട്.അഡ്വാൻസ് റിസർവേഷൻ പിരീഡ് (എആർ‌പി) ബുക്കിംഗും തത്കാൽ ബുക്കിംഗും തുടങ്ങിയിട്ട് ആദ്യത്തെ പതിനഞ്ച് മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഐആർ‌സി‌ടി‌സിയുടെ അംഗീകൃത ഏജന്റുമാർക്ക് നിയന്ത്രണം കൊണ്ട് വന്നു.അതിന് ശേഷമുള്ള അനധികൃത ഇ-ടിക്കറ്റിംഗ് കേസുകൾ‌ തിരയുന്നതിനും ഐ‌ആർ‌സി‌ടി‌സി ഐഡികൾ‌ ചെക്ക് ചെയ്യാനുമായി PRABAL അന്വേഷണ അധിഷ്ഠിത ആപ്ലിക്കേഷൻ ഉപയോഗിക്കുക.

ഏജന്റുമാർക്ക് നിയന്ത്രണം വരുത്തിക്കൊണ്ടുള്ള മാറ്റങ്ങളും വന്നിട്ടുണ്ട്. അഡ്വാൻസ് റിസർവേഷൻ പിരീഡ് (എആർ‌പി) ബുക്കിംഗും തത്കാൽ ബുക്കിംഗും തുടങ്ങിയിട്ട് ആദ്യത്തെ പതിനഞ്ച് മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഐആർ‌സി‌ടി‌സിയുടെ അംഗീകൃത ഏജന്റുമാർക്ക് നിയന്ത്രണം കൊണ്ട് വന്നു.PRABAL അന്വേഷണ അധിഷ്ഠിത ആപ്ലിക്കേഷൻ വഴി അനധികൃത ഇ-ടിക്കറ്റിംഗ് കേസുകൾ‌ തിരയുന്നതിനും ഐ‌ആർ‌സി‌ടി‌സി ഐഡികൾ‌ ചെക്ക് ചെയ്യാനുമായിഉപയോഗിക്കുക.

Leave a Reply