കർഷകർക്ക് സർക്കാരിന്റെ പുതിയ പദ്ധതി.

കർഷകർക്ക് കിസാൻ സമ്മാൻ നിധിക്ക് ഒപ്പം മറ്റൊരു ആനുകൂല്യം കൂടി ലഭിക്കാൻ പോകുന്നു.നിലവിൽ പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധിയിൽ 6000 രൂപയാണ് മൂന്ന് ഗഡുക്കളായി കിട്ടി വരുന്നത്.എന്നാൽ അത് കിട്ടാൻ ഒരുപാട് പേരുണ്ട്,അങ്ങനെയുള്ളവർക്കായി അപേക്ഷ വെക്കാനും തെറ്റുകൾ തിരുത്താനും ഉള്ള സംവിധാനം ഉടൻ തന്നെ ആവിശ്കരിക്കുമെന്നാണ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന ഏകദേശ അറിവുകൾ.നിലവായിൽ അവരുടെ കസ്റ്റമർ കെയർ സമ്പാദിച്ചുള്ള വിവരങ്ങൾ അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് നിന്ന് ലഭിക്കുന്നതാണ്.പക്ഷെ അവിടെ അക്കൗണ്ട്സ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സെല്ലും മറ്റു സംശയങ്ങൾ തീർക്കാനുമുള്ള സെല്ലുകളൊക്കെ ഇപ്പൊ ആക്റ്റീവ് അല്ല.

കേരള സർക്കാർ സാധാരണ കർഷകർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷൻ തുകയേക്കാൾ ഗുണമുള്ള ആനുകൂല്യം തരികയാണ്.ഇതൊരു പെൻഷൻ എന്നല്ല,അതിലുപരി ആ കുടുംബത്തിൽ എന്തെങ്കിലുമൊക്കെ അവശതകൾ അനുഭവിക്കുന്ന കർഷകർ ആണെങ്കിൽ അതിനുള്ള ഒരു സഹായമായിട്ടും,കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹ ചിലവുകൾക്കും ഒരു തുകയായി സഹായം ലഭിക്കുന്നു.ഇനി എന്തെകിലും തരത്തിലുള്ള അപകടങ്ങളോ മറ്റു ബാധ്യതകളോ ഉണ്ടായാൽ അതൊക്കെ പരിഹരിക്കാനായിട്ടുള്ള ഒരു പദ്ധതി കൂടിയാണ് ഉൾച്ചേർന്നിരിക്കുന്നത്.

ഇതിൽ മറ്റൊരു വിഷയം എന്തെന്നാൽ സർക്കാരിന്റെ പങ്കാളത്തിനൊപ്പം കർഷകരുടെ ഒരു പങ്കാളിത്തവും ഇതിൽ വേണം.നിലവിൽ 5 സെന്റ് മുതൽ 15 ഏക്കർ വരെ വസ്തുവുള്ള കര്ഷകരെയാണ് ഇതിലേക്ക് ലക്‌ഷ്യം വെച്ചേക്കുന്നത്.നേരത്തെ ഭൂപരിധി 4.9 ഏക്കറോളം ആയിരന്നു.അത് നിലവിൽ ഏഴര ഏക്കറോളം വർധിപ്പിച്ചിരിക്കുകയാണ്,അത് കൊണ്ട് തന്നെഒരുപാട് കർഷകർക്ക് ഇതിൽ ചേരാൻ പറ്റും.മാത്രമല്ല 3 വർഷത്തോളം കൃഷി പരിപാലനത്തിൽ മുൻപരിചയം ഉണ്ടായിരിക്കണം.ഈ കൃഷി എന്നത് വിവിധ മേഖലകളെ ഉൾപ്പെടുത്തും,ത്തോട്ടം കാപ്പി തേയില ഏലാം തുടങ്ങി കന്നുകാലി വളർത്തൽ വരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കർഷകരുടെ ഭാഗത്തെ പങ്കാളിത്തമാണ് ഒരു 100 രൂപയെങ്കിലും മാസം ഇടുക.അതിനോടൊപ്പം സർക്കാരും ഒരു 250 രൂപയാണ് ഇതിൽ നിക്ഷേപിക്കുന്നത്.ശേഷം ഇതിന്റെ മെച്യുരിറ്റി പിരീഡ് 60 വയസ്സാണ് പറയുന്നത് ,എന്നാലും 5 വർഷമെങ്കിലും ഇതിൽ നിക്ഷേപിക്കുക,എങ്കിലാണ് അത് നിക്ഷേപിച്ച ഫണ്ടിന്റെയും സർക്കാർ നിക്ഷേപിച്ചതിന്റെയും ഒരു ആനുപാലിക ലെവെലിലാണ് ഓരോ മാസവും കര്ഷകന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നത്.സർക്കാർ കർഷകർക്ക് നൽകുന്ന ഈ ആനുകൂല്യ പദ്ധതിയെ കുറിച്ച് എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക.കൂടുതൽ വിവരങ്ങൾക്ക് (http://lsgkerala.gov.in/en/welfarepension/alp )വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply