കുരുമുളക് പൊടി നിർമിച്ച് നേടാം മാസം 50000 രൂപയോളം.കുരുമുളക് പൊടി നിർമിക്കാനായി കർഷകരിൽ നിന്ന് കുരുമുളക് ശേഖരിച്ചതിന് ശേഷം കഴുകി ഉണക്കി പൊടിച്ച് ശേഷം പാക്ക് ചെയ്ത് വിൽക്കാം. ഇത് ലളിതമായി തുടങ്ങാൻ പറ്റിയ ഒരു സംരംഭമാണ്.അസംസ്കൃത വസ്തുവായ കുരുമുളക് നമ്മുടെ നാട്ടിൽ നിന്ന് തന്നെ സിമ്പിൾ ആയി ശേഖരിക്കാം. തുടക്കത്തിൽ തന്നെ ഒരു ബ്രാൻഡ് പേരൊക്കെ നൽകി ആകർഷമായ പാക്ക് ചെയ്ത് വിൽപ്പന തുടങ്ങിയാൽ ഉറപ്പായും നിങ്ങളുടെ ഈ സംരഭം വലിയ വിജയമാകും
ഉറപ്പ്. കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്.ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജിച്ചതുമായ സുഗന്ധവ്യഞ്ജനവും കേരളത്തിലെ ഒരു പ്രധാന നാണ്യ വിളയുമാണ് .
കുരുമുളകിന്റെ ഔഷധമൂല്യം വളരെ പ്രസിദ്ധമാണ്.പച്ച കുരുമുളക് ഉണക്കി കറുത്ത കുരുമുളക് ഉണ്ടാക്കുന്നു.അത് തൊലി കളഞ്ഞ് വെള്ളക്കുരുമുളകും ഉണ്ടാക്കാം. കുരുമുളക് പൊടിയാക്കാൻ വേണ്ടി ഉപയോഗിക്കുന്നത് കഴുകി ഉണക്കിയ കുരുമുളകാണ് .പൊടിച്ച കുരുമുളക് 100 ഗ്രാം മുതലുള്ള റീറ്റെയ്ൽ പാക്കുകളിലും കാറ്ററിങ്ങിനും ഹോട്ടലുകൾക്കുമായി വലിയ തൂക്കത്തിലും പാക്ക് ചെയ്യാവുന്നതാണ്. നിത്യോപയോഗമായ ഒരു ഉല്പന്നമായതിനാൽ നല്ല വിപണന സാധ്യതയുള്ള ഒരു ഉല്പന്നമാണിത്. എണ്ണ നീക്കം ചെയ്‌തും ഗുണ നിലവാരം കുറഞ്ഞതുമായ കുരുമുളക് പൊടിയാണ് ഇപ്പോൾ വിപണിയിൽ കിട്ടുന്നതെന്ന് പറയപ്പെടുന്നു. മുതൽമുടക്ക് എത്രയാകുമെന്ന് നോക്കാം.2 ലക്ഷം മുടക്കി ഗ്രൈൻഡർ, വെയിങ് മെഷീൻ ,സീലിംഗ് മെഷീൻ തുടങ്ങിയ മെഷീനറികൾ സ്ഥാപിച്ച് സിമ്പിൾ ആയി ബിസ്സിനെസ്സ് തുടങ്ങാൻ ആകും.ഇനി ഈ ഒരു തുക മുടക്കാൻ കയ്യിൽ പൈസയുള്ളവർ അടുത്തുള്ള പൊടിപ്പു മില്ലിൽ കോടൻ പോയി പിടിപ്പിച്ച് പാക്ക് ആക്കുകയും ചെയ്യാം.ബിസ്സിനെസ്സ് മെച്ചപ്പെടുന്നതിനനുസരിച്ച് ആവശ്യമായ മെഷീനറികൾ വാങ്ങി സ്ഥാപിക്കുകയും ചെയ്യാം.
ഇതിൽ നിന്നും കിട്ടുന്ന വരുമാനം എത്രയെന്ന് നോക്കാം.പ്രതിമാസം 1000 കിലോ കുരുമുളക് കർഷകരിൽ നിന്നും ശേഖരിച്ച് കുരുമുളക് പൊടി ഉത്പാദനം നടത്തി വിപണനം ചെയ്യുന്ന ഒരു യൂണിറ്റിന് മാസം 50000 രൂപ ചിലവുകൾ കഴിഞ്ഞ് ലാഭമായി ലഭിക്കാൻ സാധ്യത ഉണ്ട്.ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.ഗുണനിലവാരം ഉയർത്തിയാൽ സ്ഥിരമായി പ്രാദേശിക ഉപഭോക്താക്കളെ ലഭിക്കും.കുടുംബാഗങ്ങളുടെ സഹായം കൂടി ലഭിച്ചാൽ ചിലവുകൾ കുറയുകയും വരുമാനം കൂടുകയും ചെയ്യും.വൃത്തിയുള്ള പാക്കിങ് ആകർഷിക്കുന്ന പേര് നൽകി വിപണനം നടത്തുക മെഷീനറികൾക്ക് വ്യവസായ വകുപ്പിന്റെ സ്‌പിസിടി ലഭിക്കും.FSSAI പോലുള്ള ആവശ്യമായ ലൈസൻസുകൾ നേടുക.കടയും മെഷീനും വൃത്തിയായി സൂക്ഷിക്കുകയും ഉത്പന്നത്തിൽ മാലന്യം കലരാതെ സൂക്ഷിക്കുക.നേരിട്ടുള്ള വിൽപന വിതരണക്കാർ വഴി വിൽക്കുന്നതിനേക്കാൾ ലാഭകരം ആയിരിക്കും.
