സൈനിക സ്കൂൾ കപൂർത്തല നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടി ജി ടി ( കമ്പ്യൂട്ടർ സയൻസ്), ടി ജി ടി (പഞ്ചാബി), ലബോറട്ടറി അസിസ്റ്റന്റ് ( ബിയോളജി) തുടങ്ങിയ തസ്തികകളിലേക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.
ടി ജി ടി ( കമ്പ്യൂട്ടർ സയൻസ്) തസ്തികയിൽ 1 ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ ഐ ടി വിഭാഗത്തിൽ എഞ്ചിനീയറിംഗ് ആണ് ആവശ്യമായ യോഗ്യത. 44900 രൂപ മുതൽ 142400 വരെയാണ് ശമ്പളം. ടി ജി ടി (പഞ്ചാബി) തസ്തികയിൽ അപേക്ഷിക്കാൻ ബി എ കൂടാതെ 2 വർഷത്തെ ഡിപ്ലോമയും ഉള്ളവർക്കാണ് അപേക്ഷയ്ക്കാനുള്ള യോഗ്യത. 44900 രൂപ മുതൽ 142400 വരെയാണ് ശമ്പളം.
ലബോറട്ടറി അസ്സിസ്റ്റന്റ് തസ്തികയിൽ 1 ഒഴിവാണുള്ളത്. +2 അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. 25500 രൂപ മുതൽ 81100 രൂപ വരെ ശമ്പളം. 21 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. ജനറൽ/ ഒബിസി വിഭാഗത്തിന് 500 രൂപയും SC,ST / PWD വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷ ഫീസ്. Address : Principal, Sainik School, Kapurthala, Punjab – 144 601
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| അപേക്ഷ ഫോം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
