സീനിയർ സിറ്റിസൺ ആയവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. പ്രേമേഹ രോഗികൾക്ക് ആശ്വാസമായി കേരള സർക്കാർ ഗ്ലുക്കോ മീറ്റർ സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രേമേഹ രോഗികൾ ഉള്ളത് കേരളത്തിൽ എന്നാണ് ICMR റിപ്പോർട്ട്.
വാർധക്യ സൗഹൃദ സംസ്ഥാനം എന്ന ഉദ്ദേശത്തോടെ കേരളം സർക്കാരിന്റെ കീഴിൽ സാമൂഹിക നീതി വകുപ്പ് ബി പി എൽ വിഭാഗക്കാർക്ക് വയോമധുരം എന്ന പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പ്രായമായ പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലുക്കോ മീറ്റർ ലഭിക്കുന്നതാണ്. ഓരോ ജില്ലയിലെയും ആയിരം പ്രേമേഹ രോഗികൾക്ക് ഗ്ലുക്കോ മീറ്ററുകൾ നൽകും.
60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും ബിപിഎൽ വിഭാഗക്കാർക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് നിന്നും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാം (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്). പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. ഈ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുംജില്ലാ സാമൂഹിക ഉദ്യോഗസ്ഥർക്ക് മുൻപിൽ സമർപ്പിക്കുക.
