എല്ലാ റേഷൻ കാർഡിനും ഓണകിറ്റ്

എല്ലാ വിഭാഗം റേഷൻ കാർഡുള്ളവർക്കും ഒരു സന്തോഷ വാർത്തയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. APL കാർഡുടമകൾക്ക് ഉൾപ്പടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. സർക്കാർ ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നത് ബിപിഎൽ എഎ വൈ കാർഡ് ഉടമകൾക്കാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം എന്ന നിലയിലാണ് സംസ്ഥാന സർക്കാർ ഓണത്തിന് സൗജന്യ കിറ്റുകൾ വിതരണ൦ ചെയ്യാൻ തീരുമാനിച്ചത്.

ഓരോ കിറ്റിലും ഉൾപ്പെടുന്ന സാധനങ്ങൾ, എത്ര രൂപയുടെ കിറ്റ് ആകും എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇതിനായി ഏകദേശം 700 കോടി രൂപയാണ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം വെള്ള നീല കാർഡ് ഉടമകൾക്ക് 15 രൂപ കിലോ നിരക്കിൽ 10 കിലോ അരി കഴിഞ്ഞ 2 മാസങ്ങളിൽ ലഭിച്ചിരുന്നു.

മുൻ മാസത്തെ അരി വാങ്ങാൻ വിട്ടു പോയവർക്ക് അതിന്റെ കുറച്ച് ഈ മാസം വാങ്ങാൻ സാധിക്കും. ഈ മാസം ലഭിക്കുന്നതിന് പുറമെ ആകും വാങ്ങാൻ സാധിക്കുന്നത്. മുൻഗണന വിഭാഗത്തിൽ പെട്ടവർ നിരവധി പദ്ധതി പ്രകാരം അനുവദിച്ച കഴിഞ്ഞ മാസങ്ങളിലെ റേഷൻ വാങ്ങാത്തവർ അതും കൂടി കിട്ടിയേക്കാം. കോവിഡ് പശ്ചാത്തലത്തിൽ കണ്ടയ്‌ന്മെന്റ് സോൺ പ്രഖ്യാപിച്ച സ്ഥലത്തുള്ളവർക്ക് റേഷൻ കടയിൽ വിരൾ പതിപ്പിക്കേണ്ട ആവശ്യമില്ല.

Leave a Reply