മലയാളികൾ കോവിഡിന്റേയും ലോക്കഡൗണിന്റെയും സമയത് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ കുറച്ച് പേർക്കെങ്കിലും ഏറെ ആശ്വാസകരമായ ഒന്നായിരുന്നു ക്ഷേമ പെൻഷനുകൾ. ആൻ കുടിശിക പെൻഷനുകൾ എല്ലാ അർഹരായവർക്ക് ലഭിച്ചിരുന്നു. സാമൂഹിക ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നവർക്ക് ഓണത്തിന് മുൻപായി 2600 രൂപ വീതം ബാങ്ക് അക്കൗണ്ടിലോ നേരിട്ട് കൈകളിലോ എത്തി ചേരുന്നതാണ്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരുപാട് കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസം തന്നെയാകും സാമൂഹിക പെൻഷനുകൾ. ലോക്കഡൗൺ തുടങ്ങിയ സമയത്ത് കുടിശ്ശിക പെൻഷനുകൾ എല്ലാം ചേർത്ത് 8500 രൂപയോളം സാമൂഹിക പെൻഷൻ അർഹരായ സാധാരണക്കാക്കരുടെ കൈകളിലേക്ക് എത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയും ചിലർക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നേരിട്ടും പെൻഷൻ തുക നൽകിയിരുന്നു. ഈ 2 വ്യവസ്ഥകൾ പാലിച്ചു കൊണ്ട് തന്നെ വീണ്ടും പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഏപ്രിൽ മാസത്തോടെ സാമൂഹിക സുരക്ഷ പെൻഷൻ തുക കുടിശ്ശികകൾ എല്ലാ ചേർത്ത് അർഹതയുള്ള എല്ലാവർക്കും ലഭിച്ചിരുന്നു. പെൻഷൻ തുക കഴിഞ്ഞ ബഡ്ജറ്റിൽ 100 രൂപ കൂട്ടി 1300 രൂപയാക്കിയിരുന്നു.
ഇപ്പോൾ കുടിശ്ശിക ഉള്ള പെൻഷൻ തുകയുടെ വിതരണം ജൂലൈ അവസാനം അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യം തന്നെ ആരംഭിച്ചേക്കും. 2 മാസത്തെ (മെയ് – ജൂൺ ) പെൻഷൻ തുകയായി 2600 രൂപയാകും ലഭിക്കുന്നത്. തുക ബാങ്ക് അക്കൗണ്ടിലോ നേരിട്ട് കൈകളിലോ എത്തുന്നത്. ബാങ്ക് അക്കൗണ്ടിൽ പണം ലഭിച്ചോ എന്ന് സേവനയുടെ വെബ്സൈറ്റ് വഴി പരിശോധിക്കാൻ സാധിക്കും. പെൻഷൻ തുകയുടെ വിതരണ തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.
