തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഓൺലൈനിലൂടെ ചെറിയ വരുമാനങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവർ കുറവല്ല. കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ഓൺലൈൻ ജോലികൾ ഉണ്ടെങ്കിലും മൊബൈലിലൂടെ വരുമാനം ലഭിക്കുന്ന ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
ഇന്നൊരു ആപ്പും ഒരു വെബ്സൈറ്റുമാണ് നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്. ലിങ്കുകൾ, URL എന്നിവ ചെറുതാക്കി അവയിലൂടെ വരുമാനം ലഭിക്കുന്ന ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. അതായത് പല വെബ്സൈറ്റിന്റെയും വിഡിയോകളുടെയും ലിങ്കുകൾ ചെറുതാക്കി അതേ വെബ്സൈറ്റിലേക്കും വീഡിയോയിലേക്കും എത്തുന്നതായിരിക്കും. Shrinkme. io എന്ന വെബ്സൈറ്റിലൂടെയും tipsli എന്ന ആപ്പിലൂടെയും നിങ്ങൾക്ക് ബാങ്ക് ട്രാൻസ്ഫർ, പേ ടി. എം എന്നിവയിലൂടെ പണം പിൻവലിക്കാൻ പറ്റുന്നതാണ്.
നമ്മുടേയോ അല്ലെങ്കിൽ മറ്റുള്ളവരുടെയോ വെബ്സൈറ്റുകളിലെയോ ഫേസ്ബുക്കിലെയോ യൂട്യുബിലെയോ ഇൻസ്റ്റാഗ്രാമിലെയോ ലിങ്കുകൾ നമ്മൾ മുകളിൽ പറഞ്ഞ വെബ്സൈറ്റിലോ ആപ്പിലോ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്‌തതിനു ശേഷം ഈ വെബ്സൈറ്റിലൂടെ ചെറിയ ലിങ്കുകൾ ഉണ്ടാക്കുന്നു. ഈ ലിങ്കുകൾ ഷെയർ ചെയ്തു ആളുകളിലേക്ക് എത്തിച്ചു അവരെ കൊണ്ട് ക്ലിക്ക് ചെയ്യിക്കുന്നു. ഓരോ ആൾകാർ ക്ലിക്ക് ചെയ്യുമ്പോൾ പണം കിട്ടുന്നു. നമ്മുടെ രാജ്യത്തെ ആൾക്കാർ ക്ലിക്ക് ചെയ്യുമ്പോൾ കുറവും വിദേശ രാജ്യങ്ങളിലെ ആൾക്കാർ ക്ലിക്ക് ചെയ്യുമ്പോൾ വലിയ പണവും കിട്ടും.
ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ ഒരു പേജിലേക്ക് കേറുകയും കയറുമ്പോൾ തന്നെ ഒരു പരസ്യം കാണുകയും ചെയ്യും. അപ്പോൾ കിട്ടുന്ന വരുമാനത്തിന്റെ കുറച്ച ശതമാനം നമ്മുക്ക് വരുമാനമായി തരുന്നു. മുകളിൽ പറഞ്ഞ വെബ്‌സൈറ്റിലും ആപ്പിലും യൂസർ നെയിം കൊടുത്ത ശേഷം ഇ-മെയിൽ, പാസ്സ്‌വേർഡ് 2 തവണ ടൈപ്പ് ചെയ്ത് കൊടുത്ത് രജിസ്റ്റർ ചെയ്യുക. റഫറൽ പ്രോഗ്രാം വഴിയും പണം പിൻവലിക്കാം. 5 ഡോളർ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പണം പിൻവലിക്കാൻ കഴിയുകയുള്ളൂ.
