ഫിക്സ്ഡ് ഡെപ്പോസിറ്റ് പോലെ തന്നെ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ് RD അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് എന്ന് പറയുന്നത്.ഒരുമിച്ച് വലിയൊരു തുക എടുക്കാനുള്ളവർ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തി അതിൽ നിന്നും റെറ്റേൺ ഉണ്ടാക്കുന്നു.എന്നാൽ ഒരുമിച്ച് വലിയൊരു തുക എടുക്കനില്ലത്തവർക് വലിയൊരു തുക നിർമിച്ചെടുക്കാനും അതിനോടൊപ്പം തന്നെ നല്ലൊരു റേറ്റേൺ ഉണ്ടാക്കാനും സാധിക്കുന്ന ഒരു നിക്ഷേപ മാർഗമാണ് ആർഡി അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് എന്ന് പറയുന്നത്.
ഒരു നിശ്ചിത കാലയളവിൽ എല്ലാ മാസവും ഒരു നിശ്ചിത തുക വീതം നിക്ഷേപം നടത്തുന്ന രീതിയാണ് ഇതിനുള്ളത്.നമ്മൾ ആർ ഡി ഓപ്പൺ ചെയ്യുമ്പോൾ പറയുന്ന പലിശ നിരക്ക് എത്രയാണോ അത് തന്നെയായിരിക്കും ആ നിക്ഷേപ കാലയളവിൽ നമുക്ക് തരുന്ന പലിശ നിരക്ക്. അതിന് മാറ്റമൊന്നും സംഭവിക്കില്ല. എല്ലാ ബാങ്കുകളിലും നമുക്ക് ആര്‍ ഡി ഓപ്പൺ ചെയ്യാൻ സാധിക്കും. അത് കൂടാതെ തന്നെ പോസ്റ്റ് ഓഫീസിലും ആർ ഡി ലഭ്യമാണ്. നമ്മൾ ബാങ്കുകളിൽ ആർ ഡി ഓപ്പൺ ചെയ്യുമ്പോൾ നമുക്ക് ചുരുങ്ങിയത് 6 മാസം മുതൽ 10 വർഷം വരെയുള്ള ആർ ഡി പ്ലാനുകൾ ഉള്ള ആർ ഡി കൾ ലഭ്യമാണ്.
എന്നാൽ പോസ്റ്റ് ഓഫീസിന്റെ കാര്യത്തിൽ മിനിമം ഇൻവെസ്റ്റ്മെന്റ് കാലാവധി എന്ന് പറയുന്നത് 5 വർഷം ആണ്. 5 വർഷത്തിനു ശേഷം വീണ്ടും 5 വർഷത്തേക്ക് കൂടി നമുക്ക് ഓരോ വർഷവും നിക്ഷേപം നടത്തി നമ്മുടെ ആർ ഡി തുടരാവുന്നതാണ്. നിലവിലെ പോസ്റ്റ് ഓഫീസിലെ ആർ ഡി യുടെ പലിശ നിരക്ക് 7.2% ആണ്. അതായത് നിങ്ങളുടെ ജീവിത ചിലവിൽ നിന്നും നല്ലൊരു തുക മാറ്റിവെച്ച് വലിയൊരു തുക നിക്ഷേപം ഉണ്ടാക്കിയെടുക്കുകയും അതിനോടൊ്പം തന്നെ നിങ്ങൾക്ക് റെട്ടേൺ കൂടെ ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നു.
പോസ്റ്റ് ഓഫീസ് ആറ് ഡി യിൽ നിക്ഷേപം നടത്തേണ്ട മിനിമം തുക 100 രൂപയാണ്. മാക്സിമം എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. എല്ലാർക്കും തന്നെ മാസം 100 രൂപ മിച്ചം പിടിക്കാൻ സാധിക്കും. അത് നിങ്ങള് പോസ്റ്റ് ഓഫീസ് ആർ ഡി യില് നിക്ഷേപിക്കുകയാണ് എങ്കിൽ അത് നിങ്ങൾക്ക് 5 വർഷം കൊണ്ട് അത്യാവശം നല്ലൊരു തുക നേടാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് ഇൻഡിവിജ്യൽ അക്കൗണ്ട് ആണ് ഉള്ളതെങ്കിൽ അത് ജോയിന്റ് അക്കൗട്ടിലേക്ക് കൺവേർട് ചെയ്യാനും സാധിക്കുന്നതാണ്.
18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേരിലും നിങ്ങൾക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാം. 10 വയസ്സിന് മുകളിൽ ഉള്ള കുട്ടിയാണെങ്കിൽ കുട്ടിയുടെ പേരിൽ തന്നെയും, 10 വയസ്സിൽ താഴെ ഉള്ള കുട്ടിയാനെങ്കിൽ രക്ഷിതാവിന്റെ പേരോട് കൂടെയും ആർ ഡി അക്കൗണ്ട് ഓപ്പൺ ചെയ്യാം. ഒരു പോസ്റ്റ് ഓഫീസിലെ അക്കൗണ്ട് നിങ്ങൾക്ക് അത് പോലെ തന്നെ മറ്റൊരു പോസ്റ്റ് ഓഫിലേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കും .അത് പോലെ ഒരു പോസ്റ്റ് ഓഫീസിൽ എത്ര ആർ ഡി അക്കൗണ്ട് വേണമെങ്കിലും ഓപ്പൺ ചെയ്യാം. ഇത് ഇ എം ഐ പോലെ എല്ലാ മാസവും മുടങ്ങാതെ അടയ്‌കേണ്ട ഒരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണ്.ഒരു മാസത്തെ അടവ് മുടങ്ങുകയാണെങ്കിൽ ഓരോ 5 രൂപക്കും 5 പൈസ വീതം പിഴയായി നൽകണം.
ഇതിന്റെ കാലാവധി 5 വർഷം ആണ്.എങ്കിലും ഒരു വർഷം കഴിയുമ്പോൾ നിങ്ങൾക് നിക്ഷേപത്തിന്റെ 50% വരെ പിൻവലിക്കാം.ഇതിന്റെ നിലവിലെ പലിശ നിരക്ക് 7.2% ആണ്.ഓരോ മാസം കൂടുമ്പോഴും നിങ്ങളുടെ നിക്ഷേപത്തിന്റെ പലിശ കണക്കാക്കി നിങ്ങളുടെ അക്കൗണ്ട് ലേക്ക് പലിശയും നിക്ഷേപവും കോമ്പൗണ്ട് ചെയ്തത് നല്ലൊരു തുക നിർമിച്ചെടുക്കാൻ സാധിക്കും. ഈ പദ്ധദിയുടെ വലിയൊരു പ്രത്യേകതയാണ് റിബേറ്റ് നൽകുന്നു എന്നുള്ളത്. നിങ്ങള് 6 മാസത്തേക്കുള്ള തുക ഒരുമിച്ച് അടയ്‌കുകയാണെങ്കിൽ നിങ്ങൾക്ക് ഓരോ 100 രൂപക്ക് 10 രൂപ റിബേറ്റ് ആയ് നൽകും.
12 മാസത്തേക്കുള്ളത് ഒരുമിച്ച് അടയ്ക്കുകയാണെങ്കിൽ ഓരോ 100 റൂപക്കും 40 രൂപ റിബേറ്റ് നൽകുന്നതാണ്. നിങ്ങള് പോസ്റ്റ് ഓഫീസ് ആറ് ഡി ഓപ്പൺ ചെയ്യുമ്പോൾ ആരെ വേണ്മെങ്കിലും നോമിനി ആയി വെക്കാം. ഇനി നിങ്ങള്ക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തതിന് ശേഷമാണെങ്കിൽ കൂടെ നോമിനിയെ ആഡ് ചെയ്യാം. നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് ആർ ഡി ഓപ്പൺ ചെയ്യണമെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ചെന്നാൽ മതിയാകും.
ബാങ്കുകളിലെ ആർ ഡി ആണെങ്കിൽ നിങ്ങൾക്ക് ബാങ്കുകളിലെ മൊബൈൽ ആപുകൾ അത് കൂടാതെ തന്നെ അവരുടെ നെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഓപ്പൺ ചെയ്താൽ ബാങ്കിൽ പോവാതെ തന്നെ ആർ ഡി ഓപ്പൺ ചെയ്യാൻ സാധിക്കും. ചെറിയ രീതിയിൽ നല്ലൊരു ഇൻവെസ്റ്റ്മെന്റ് സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഇല്ലാ മാസവും നിശ്ചിത തുക വീതം മാറ്റി വെച്ച് വലിയൊരു തുക സംബാതിക്കുനതിനൊപ്പം തന്നെ നല്ലൊരു റിട്ടേൺ കൂടെ ഉണ്ടാക്കിയെടുക്കാൻ ആർ ഡി യെ പ്രയോജനപ്പെടുത്താം.
