വനിതകൾക്ക് ലഭിക്കുന്ന ഗവൺമെൻറ് വായ്പ

സംസ്ഥാന വനിതാ വികസനകോർപറേഷൻ മുഘേനെ, കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ നൽകി വരുന്ന വായ്‍പാ പദ്ധതികൾ ഉണ്ട് . പാവപ്പെട്ട കുടുമ്പത്തിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് വനിതാ വികസന കോർപറേഷൻ ഈ വായ്പകൾ നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോര്പറേഷനുകളുടെ വായ്പ ധനസഹായവും,കേരള സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ചതാണ് മിതമായ പലിശ നിരക്കിൽ വനിതകൾക്ക് വേണ്ടിയുള്ള വിവിധ വായ്പാ പദ്ധതികൾ വനിതാ വികസന കോർപറേഷൻ നടപ്പിലാക്കി വരുന്നത് .

സ്വയം തൊഴിൽ പദ്ധതിയാണ് ഒന്നാമത്തെ വായ്പാ പദ്ധതി .18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായം വരുന്ന വനിതകൾക്ക് ഈ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ വാർഷിക വരുമാനം 98,000 രൂപയിലും ,പട്ടണങ്ങളിൽ താമസിക്കുന്നവരുടെ വാർഷിക വരുമാനം 1,20,000 രൂപയിലും കവിയാൻ പാടില്ല. പൊതുവിഭാഗത്തിൽ പെടുന്ന ആളുകൾക്ക് പരമാവധി വായ്പാ തുക ലഭിക്കുന്നത് 3 ലക്ഷം രൂപയാണ്. 6 ശതാമാനം മാത്രമാണ് ഇതിന്റെ പലിശ ഇനത്തിൽ വരുന്നത് .5 വർഷമാണ് ഇതിന്റെ തിരിച്ചടവ് കാലാവധി . അതെ പോലെ പിന്നോക്ക വനിതാ വിഭാഗങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെയും പരമാവധി വായ്പാ തുക ലഭിക്കുന്നു.

5 ലക്ഷം രൂപ വരെയുള്ള ലോണിന് 6 ശതമാനവും ,5 മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 8 ശതമാനവുമാണ് പലിശ നിരക്ക് . ഇതിന്റെ തിരിച്ചടവ് കാലാവധിയും 5 വർഷമാണ് . അടുത്ത വായ്പയായ ന്യുന വിഭാഗത്തിൽ പെടുന്ന വനിതകൾക്ക് ഉള്ള വായ്പ ക്രെഡിറ്റ് ലൈൻ 1 ,ക്രെഡിറ് ലൈൻ 2 എന്നിങ്ങനെ രണ്ടു വിഭാഗമായി തരം തിരിച്ചിരിക്കുന്നു . ക്രെഡിറ് ലൈൻ 1ന് ഉള്ള പരമാവധി വായ്പാ തുക 20 ലക്ഷം രൂപയും ,ക്രെഡിറ് ലൈൻ 2 ന് ഉള്ള പരമാവധി വായ്പാ തുക 30 ലക്ഷം രൂപ വരെയും ആണ് . വായ്‌പാ പലിശ നിരക്ക് 6 ശതമാനവും ,തിരിച്ചടവ് കാലാവധി 5 വർഷവും ആണ്.

ക്രെഡിറ് ലൈൻ 1ന് അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം ഗ്രാമങ്ങളിൽ പരമാവധി 81,000 രൂപ വരെയും പട്ടണങ്ങളിൽ 1,03,000 രൂപ വരെയുമാണ്. എന്നാൽ ക്രെഡിറ്റ് ലൈൻ 2ന് അപേക്ഷിക്കുന്നവരുടെ പരമാവധി വാർഷിക വരുമാന പരിധി 6 ലക്ഷം രൂപ വരെയുമാണ്. ഒന്നിലധികം സ്ത്രീകൾക്ക് സംയുക്തമായി സംരംഭം കുറിക്കാനുള്ള ലഘു വായ്പാ പദ്ധതിയാണ് അടുത്ത വായ്പ പദ്ധതി.പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ് . ഇതിലേക്കായി 20 വനിതകൾക്ക് വരെ അംഗങ്ങൾ ആകാം. 50,000 രൂപ വരെ ഓരോ അംഗത്തിനും പരമാവധി വായ്പാ തുകയായി ലഭിക്കും. ഈ വായ്പയുടെ പലിശ നിരക്ക് വെറും 4 ശതമാനം മാത്രമായാണ്. തിരിച്ചടവ്കാലാവധി 4 വർഷമാണ് .

ന്യുനപക്ഷ വിഭാഗത്തിൽ പെടുന്ന വനിതാ ഗ്രൂപ് സംരംഭങ്ങൾക്ക് പരമാവധി 50 ലക്ഷം രൂപ വരെയാണ്. എസ് .എച് .ജി സംരംഭങ്ങൾക്ക് പലിശ നിരക്ക് 5 ശതമാനവും ,എൻ.ജി.ഒ കളിൽ നടത്തപ്പെടുന്ന സംരഭങ്ങൾക്ക് 2 ശതമാനവുമാണ് പലിശ നിരക്ക്. 3 വർഷമാണ് തിരിച്ചടവ് കാലാവധി. അടുത്ത വായ്പാ പദ്ധതിയാണ് പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതി . പിന്നോക്ക വിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്ക് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ ലോൺ ആയി ലഭിക്കും. വിദേശ പഠനത്തിന് പരമാവധി 20 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും .മറ്റു വായ്‌പ പദ്ധതികളും അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക.

Leave a Reply