ഒരു ട്രെൻ്റിങ്ങ് ബിസിനസ്സ്

എല്ലാവര്ക്കും വളരെ താല്പര്യം ഉണ്ടാകുന്നതും വളരെ ട്രെൻഡിങ് അതും എന്നാൽ സോഷ്യൽ മീഡിയ വഴി അധികം ആരും പരിചയപ്പെടുത്തിയിട്ടില്ലാത്തതും ആയ ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ബൈക്ക് അല്ലെ സ്‌കൂട്ടർ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. ബൈക്ക് ഉള്ളവരെല്ലാം വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ബൈക്ക് കവർ വാങ്ങി ഇടാറുണ്ട്. എന്നാൽ ഇത് ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുള്ള കാരണം കൊണ്ട് അധികം ആളുകളും ഉപേക്ഷിക്കുകയാണ് പതിവ്. ഈ പ്രശ്‌നം പരിഹരിക്കാനും ഒരു ബിസിനസ് ഐഡിയ ആയി കാണാവുന്ന ഒരു പ്രോഡക്റ്റ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സെമി ഓട്ടോമാറ്റിക് ബൈക്ക് കവർ ആണ് ഈ പ്രോഡക്റ്റ്. ഒരു ബിസിനസ് തുടങ്ങാൻ അല്ലെങ്കിൽ ഒരു ബൈക്ക് ഉള്ളവരാണെങ്കിൽ നിങ്ങൾക്ക് വളരെ അധികം ഉപകാരപ്പെടുന്ന ഒന്നാണ്. ഈ പ്രൊഡക്ടിന്റെ വിശദമായ വിവരങ്ങളും ഇതെങ്ങനെ ഒരു സംരംഭം ആകുന്നു എന്നുമാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം 500 രൂപ മുതൽ 700 രൂപ വരെയാണ് വില. പക്ഷെ ഹോൾസെയിൽ ആയി എടുക്കുമ്പോൾ വളരെ വിലക്കുറവിൽ ലഭിക്കും. ഭാരക്കുറവ് ആയത് കൊണ്ട് തന്നെ ഇത് കൊണ്ട് പോകാനും ബുദ്ധിമുട്ട് ഉണ്ടാകില്ല.

ഓൺലൈനായി ഇത് വാങ്ങാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഒരു പ്രൊഡക്ടിൽ നിന്നും 200 രൂപ ലാഭത്തിൽ വിൽക്കാൻ സാധിക്കും. ദിവസേന ഒരു 10 എണ്ണം വിൽക്കാൻ സാധിച്ചാൽ 2000 രൂപ ലാഭം ഉണ്ടാകും. ഇതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണുക. കടകളിൽ റോഡ് സൈഡിലും ഒക്കെ വിൽക്കാൻ സാധിക്കും. യുവാക്കൾക്കും സ്ത്രീകൾക്കും ഒക്കെ വളരെയേറെ ഉപകാരപ്പെടുന്ന ഈ പ്രോഡക്റ്റ് വില്പന സാധ്യത കൂടിയത് തന്നെയാണ്. പ്രോഡക്റ്റ് വാങ്ങാനുള്ള ലിങ്ക്

Leave a Reply