ലോൺ എടുത്തവരുടെ ശ്രദ്ധയ്ക്ക്

സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഒട്ടുമിക്ക സാധാരണക്കാർക്കും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പതിമായി ബുദ്ധമുട്ടിലായിരുന്നു. അത്തരം സാഹചര്യത്തിൽ ഒരു ആശ്വാസമെന്ന നിലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നു. അതിൽ പെട്ട ഒന്നായിരുന്നു മൊറൊട്ടോറിയം . 6 മാസത്തെ മൊറൊട്ടോറിയം ആയിരുന്നു ലഭിച്ചത്. ഓഗസ്റ്റ് 31 വരെയായിരുന്നു ഇതിന്റെ കാലാവധി.

അടുത്ത മാസം മുതൽ മൊറൊട്ടോറിയം നീട്ടുമോ എന്ന സംശയം ഒരുപാട് പേർ ഉന്നയിച്ചിരുന്നു. പക്ഷെ അതിനുള്ള സാധ്യത വളരെ കുറവാണ്. മൊറട്ടോറിയം നീട്ടുന്നതിനെ പറ്റിയുള്ള വാർത്തകൾ ഇതുവരെ ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ മൊറൊട്ടോറിയം നീട്ടാനുള്ള സാധ്യത ഇല്ല, പക്ഷെ മറ്റൊരു ആശ്വാസം എന്തെന്നാൽ മൊറൊട്ടോറിയം എടുത്തവരിൽ നിന്നും ഈടാക്കുന്ന പിഴ പലിശ ഒഴിവാക്കാൻ ചിലപ്പോൾ തീരുമാനം ആയേക്കും.

അത്തരത്തിൽ ഒരു തീരുമാനം എടുത്താൽ അത് ജനങ്ങൾക്ക് വളരെ ഉപകാരം തന്നെയായിരിക്കും. മറ്റൊരു കാര്യമാണ് ക്രെഡിറ്റ് സ്കോർ. ബാങ്കിൽ അടയ്‌ക്കേണ്ട തുക സമയത്ത് അടച്ചില്ല എങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ നെഗറ്റിവ് ആയി ബാധിക്കും. പക്ഷെ മൊറട്ടോറിയം എടുത്തിട്ടുള്ളവർക്ക് ക്രെഡിറ്റ് സ്കോർ ബാധകമല്ലായിരുന്നു, പക്ഷെ ഇനി മുതൽ ബാധിക്കും. സെപ്റ്റംബർ മുതലുള്ള അടവുകൾ മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ ബാധിക്കുന്നതായിരിക്കും.

Leave a Reply