ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി എന്താണ്, ഇതിൽ വന്നിട്ടുള്ള മാറ്റങ്ങൾ എന്തൊക്ക തുടർന്നുള്ള വിവരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്.`മെയ് മാസത്തിലെയും ജൂൺ മാസത്തിലെയും ഏറ്റവും പുതിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം. ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി എന്താണെന്ന് നോക്കാം. രാജ്യത്ത് എവിടെ നിന്ന് വേണമെകിലും നമ്മുടെ റേഷൻ വാങ്ങാനുള്ള അനുമതിയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. ഇത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു.
ഈ പദ്ധതി കൂടുതൽ ഉറപ്പാക്കാനും എല്ലാവര്ക്കും ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനുമാണ് ഇപ്പോൾ ഇതിൽ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ട് വന്നത്. ജോലി സംബന്ധമായോ അല്ലാതെയോ സ്വന്തം നാട്ടിൽ നിന്നും മറ്റു നാട്ടിലേക്കോ സംസ്ഥാനത്തേക്കോ മാറി താമസിക്കുന്നവർ ഉണ്ടെങ്കിൽ, അവരുടെ കയ്യിൽ റേഷൻ കാർഡുണ്ടെങ്കിൽ ആ സ്ഥലത്ത് നിന്നും റേഷൻ വാങ്ങാവുന്നതാണ്. ഇതിന് രണ്ടു നിബന്ധനകൾ മാത്രമാണ് വേണ്ടത്. ഒന്ന് നിങ്ങളുടെ ആധാർകാർഡ് റേഷൻകാർഡുമായി ബന്ധപ്പെടുത്തിയിരിക്കണം. ബിയോമെട്രിക് ഓതെന്റിക്കേഷൻ വിജയിച്ചിരിക്കണം.
<<<< APL റേഷൻ കാർഡുകൾ BPL ആകാൻ ചെയ്യേണ്ടത് >>>>
അത് കൊണ്ട് നിങ്ങളുടെ റേഷന്കാര്ഡിൽ മൊബൈൽ നമ്പറും അധാർകാർഡും ലിങ്ക് ചെയ്തിരിക്കണം. മെയ് മാസം 31 വരെയാണ് റേഷൻകാർഡ് അധാർകാർഡുമായി ലിങ്ക് ചെയ്യാനുള്ള സമയം. ഇത് ചിലപ്പോൾ നീട്ടിയേക്കാം. ആധാർ കാർഡ് ലിങ്ക് ചെയ്യാനും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനും സിവിൽ സപ്പ്ളൈസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ചെയ്യാവുന്നതാണ്. ജൂൺ 1 മുതൽ 15 വരെ റേഷൻകാർഡിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനും മാറ്റം വരുത്താനും വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കും. അക്ഷയ ജനസേവനകേന്ദ്രം വഴിയും ചെയ്യാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
